ആശ്രം എക്സ്പ്രസ്സ്
അഹമദാബാദ് ജങ്ഷനും ഓൾഡ് ഡൽഹിയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ് ആശ്രം എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 12915 ആശ്രം എക്സ്പ്രസ്സ് അഹമദാബാദ് ജങ്ഷൻ മുതൽ ഓൾഡ് ഡൽഹി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 12916 ആശ്രം എക്സ്പ്രസ്സ് ഓൾഡ് ഡൽഹി മുതൽ അഹമദാബാദ് ജങ്ഷൻ വരെ സർവീസ് നടത്തുന്നു.
ഉള്ളടക്കം
തിരുത്തുക- ചരിത്രം
- സമയക്രമപട്ടിക
- അവലംബം
ചരിത്രം
തിരുത്തുകഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ് [1]
1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. [2] ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽവേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ.[3]
സമയക്രമപട്ടിക
തിരുത്തുകട്രെയിൻ നമ്പർ 12915 ആശ്രം എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 18:30-നു അഹമദാബാദ് ജങ്ഷനിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 10:10-നു ഓൾഡ് ഡൽഹിൽ എത്തിച്ചേരുന്നു.[4]
ട്രെയിൻ നമ്പർ 12915 ആശ്രം എക്സ്പ്രസ്സിനു അഹമദാബാദ് ജങ്ഷൻ കഴിഞ്ഞാൽ സബർമതി ജങ്ഷൻ (2 മിനിറ്റ്), മഹേസന ജങ്ഷൻ (2 മിനിറ്റ്), ഉണ്ജ (2 മിനിറ്റ്), പലൻപൂർ ജങ്ഷൻ (2 മിനിറ്റ്), അബു റോഡ് (10 മിനിറ്റ്), ഫൽന (2 മിനിറ്റ്), ബീവർ (2 മിനിറ്റ്), അജ്മീർ ജങ്ഷൻ (10 മിനിറ്റ്), ജൈപൂർ (10 മിനിറ്റ്), ദൌസ (2 മിനിറ്റ്), ബണ്ടികുയ് ജങ്ഷൻ (2 മിനിറ്റ്), രാജ്ഗർ (2 മിനിറ്റ്), അൽവാർ (3 മിനിറ്റ്), ഖൈർതൽ (2 മിനിറ്റ്), റിവാരി (2 മിനിറ്റ്), പട്ടൌഡി റോഡ് (2 മിനിറ്റ്), ഗുർഗാവ് (2 മിനിറ്റ്), ഡൽഹി കാന്റ്റ് (2 മിനിറ്റ്), ഡൽഹി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[5]
ട്രെയിൻ നമ്പർ 12916 ആശ്രം എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 15:20-നു ഓൾഡ് ഡൽഹിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 07:40-നു അഹമദാബാദ് ജങ്ഷനിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 12916 ആശ്രം എക്സ്പ്രസ്സിനു ഡൽഹി കഴിഞ്ഞാൽ ഡൽഹി കാന്റ്റ് (2 മിനിറ്റ്), ഗുർഗാവ് (2 മിനിറ്റ്), പട്ടൌഡി റോഡ് (2 മിനിറ്റ്), റിവാരി (2 മിനിറ്റ്), ഖൈർതൽ (2 മിനിറ്റ്), അൽവാർ (3 മിനിറ്റ്), രാജ്ഗർ (2 മിനിറ്റ്), ബണ്ടികുയ് ജങ്ഷൻ (2 മിനിറ്റ്), ദൌസ (2 മിനിറ്റ്), ജൈപൂർ (10 മിനിറ്റ്), അജ്മീർ ജങ്ഷൻ (10 മിനിറ്റ്), ബീവർ (2 മിനിറ്റ്), ഫൽന (2 മിനിറ്റ്), അബു റോഡ് (10 മിനിറ്റ്), പലൻപൂർ ജങ്ഷൻ (2 മിനിറ്റ്), ഉണ്ജ (2 മിനിറ്റ്), മഹേസന ജങ്ഷൻ (2 മിനിറ്റ്), സബർമതി ജങ്ഷൻ (2 മിനിറ്റ്), അഹമദാബാദ് ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
അവലംബം
തിരുത്തുക- ↑ "PLATINUM JUBILEE OF RAILWAY ELECTRIFICATION IN INDIA". pib.nic.in. Retrieved 19 January 2016.
- ↑ "First train ran between Roorkee and Piran Kaliyar". thehindu.com. Archived from the original on 2014-12-02. Retrieved 19 January 2016.
- ↑ "The station where railway employees first struck work". thehindu.com. Retrieved 19 January 2016.
- ↑ "Ashram Express Time Table". cleartrip.com. Archived from the original on 2015-07-05. Retrieved 19 January 2016.
- ↑ "12915/Ashram Superfast Express". indiarailinfo.com. Retrieved 19 January 2016.