കവയിത്രിയും സാമൂഹിക പ്രവർത്തകയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു പ്രമുഖ വ്യക്തിയുമായിരുന്നു ആശാലത സെൻ (5 ഫെബ്രുവരി 1894 - 13 ഫെബ്രുവരി 1986) .[1][2][3] ഉച്ച്വാസ്, ഉത്സ, വിദ്യുത്, ഛോട്ടോദർ ഛദ്ദ എന്നിവ ആശാലത സെൻ എഴുതിയ പുസ്തകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.[4] 1921ൽ അവർ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. സ്ത്രീശാക്തീകരണത്തിനായി അവരുടെ വീട്ടിൽ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. 1922ൽ ധാക്ക ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി അവർ ഗയ കോൺഗ്രസിൽ ചേർന്നു. 1924ൽ ശർമ്മ ഗുപ്ത, സർജുബാല ഗുപ്ത എന്നിവരുമായി സഹകരിച്ച് ഗാന്ധിയൻ തത്ത്വചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളിൽ ദേശീയത വളർത്തുന്നതിനുമായി അവർ ഗാന്ദാരിയ മഹിളാ സമിതി സ്ഥാപിച്ചു. 1925ൽ ആശാലത സെൻ അഖിലേന്ത്യാ കടുണി സംഘത്തിൽ (എഐകെഎസ്) അംഗമാകുകയും സമീപഗ്രാമങ്ങളിൽ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[4]

ആശാലത സെൻ
ജനനം5 ഫെബ്രുവരി 1894
മരണം13 ഫെബ്രുവരി 1986
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ വിപ്ലവകാരി

ജീവിതം തിരുത്തുക

1894-ൽ ബഗലാമോഹൻ ദാസ്ഗുപ്തയുടെയും മനോദസുന്ദരി ദാസ്ഗുപ്തയുടെയും മകളായി നോഖാലിയിലെ ഒരു അഭിഭാഷക കുടുംബത്തിലാണ് ആശാലത സെൻ ജനിച്ചത്. അവരുടെ പിതാവ് നോഖാലി ജഡ്ജി കോടതിയിലെ അഭിഭാഷകനായിരുന്നു. കുട്ടിക്കാലം മുതൽ ആശാലത സാഹിത്യകൃതികളിലേക്ക് ആകർഷിക്കപ്പെട്ടു. പത്താം വയസ്സിൽ ബംഗാൾ വിഭജനത്തിനെതിരായ ആവേശത്തോടെ അവർ കവിതകൾ എഴുതുകയും അന്തഃപൂർ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുത്തശ്ശിയായ നബശശി ദേവിയുടെ പ്രോത്സാഹനത്തോടെ 1905-ൽ, പതിനൊന്നു വയസുള്ളപ്പോൾ തന്നെ സ്വദേശി പ്രസ്ഥാനത്തിൽ ചേർന്നുകൊണ്ട് അവർ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. 1986 ഫെബ്രുവരി 13-ന് ന്യൂഡൽഹിയിലെ മകന്റെ വസതിയിൽ വച്ച് അവർ മരിച്ചു.

References തിരുത്തുക

  1. GUPTA, Sarmistha Dutta (2013). "Death and Desire in Times of Revolution". Economic and Political Weekly. 48 (37): 59–68. ISSN 0012-9976. JSTOR 23528276.
  2. "5 unknown women freedom fighters of India who did as much as Gandhi and Nehru". India Today (in ഇംഗ്ലീഷ്). June 27, 2019. Retrieved 2021-02-05.
  3. "Remembering the women who fought for India's freedom". Deccan Herald (in ഇംഗ്ലീഷ്). 2020-08-15. Retrieved 2021-02-05.
  4. 4.0 4.1 Dasgupta, Kamala (2015). স্বাধীনতা সংগ্রামে বাংলার নারী. Radical Impression. pp. 106–112. ISBN 9788185459820.
"https://ml.wikipedia.org/w/index.php?title=ആശാലത_സെൻ&oldid=3982808" എന്ന താളിൽനിന്ന് ശേഖരിച്ചത്