ആലുംകുറ്റി
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽപെട്ട ചെന്നീർക്കര പഞ്ചാത്തിൻറ്റെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുളനട പഞ്ചായത്തുമായീ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ആലുംകുറ്റി.നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരം തലയെടുപ്പോടെ നിൽക്കുന്നു.ഇവിടെ ഭൂരിപക്ഷവും പട്ടികജാതി വിഭാഗത്തിലെ ആളുകളാണ് ഇതര വിഭാഗത്തിൽ പെട്ടവരും അധിവസിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി
തിരുത്തുകപഴയകാലത്ത് ജൻമിമാരുടെ പാടത്ത് പണിയെടുത്ത് കുടുംബം പോറ്റിയിരുന്നവർ .രാപ്പകൽ അദ്ധ്വാനിച്ചാലും വിട്ടൊഴിയാത്ത പട്ടിണി.തൊഴിൽ സമയത്തിനും കൂലിയിലെ തട്ടിപ്പിനും എതിരായി കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ കർഷക തൊഴിലാളി സമരങ്ങൾ ഉയർന്ന് വന്ന സമയത്തൊന്നും ഈ പ്രദേശത്ത് സമരങ്ങൾ രൂപ പെട്ടിരുന്നില്ല.1968ന് ശേഷമാണ് കർഷക തൊഴിലാളി പ്രസ്ഥാനം ആലുംകുറ്റിയിൽ(എത്തരം )എത്തുന്നത് K.A രാജപ്പൻ,സെബാസ്റ്റ്യൻ എന്നീ കർഷക തൊഴിലാളി നേതാക്കളാണ് യൂണിയൻ രൂപീകരണത്തിന് നേതൃത്വം നൽകിയത്. പാടവരമ്പിലെ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പുരുഷൻമാരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ച് പോലീസ് വാൻ തടഞ്ഞിട്ടതും,കൂലി കൂടുതൽ ചോദിച്ചത് നൽകാൻ വിസമ്മതിച്ച പ്രമാണിയുടെ വീട്ടിലേക്ക് കർഷക തൊഴിലാളി മാർച്ച് നയിച്ചതും ആലുംകുറ്റിയിലെ (എത്തരം ) ശാരദാ ഗോപാലൻറ്റെ നേതൃത്വത്തിലാണ്.പിന്നീട് ആലുംകുറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്ര മായി മാറീ.