ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം

നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിന് തെക്ക് 7 നോട്ടിക്കൽ മൈൽ (13 കിലോമീറ്റർ) അകലെയായി സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയൻ പ്രാദേശിക വിമാനത്താവളമാണ് ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം (IATA: ASP, ICAO: YBAS). ഓസ്‌ട്രേലിയയിലെ ആദ്യത്തെ ആഭ്യന്തര വിമാനം തട്ടിക്കൊണ്ടുപോകൽകൊണ്ടും പിന്നീട് ഒരു മുൻ എയർലൈൻ ഉദ്യോഗസ്ഥന്റെ ചാവേർ ആക്രമണത്തിലും മറ്റ് നാല് പേരുടെ ജീവൻ അപഹരിച്ചതിന്റെ പേരിലും ഈ വിമാനത്താവളം കുപ്രസിദ്ധി നേടി.

ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം
Alice Springs Airport
Summary
എയർപോർട്ട് തരംപബ്ലിക്
ഉടമനോർത്തേൺ ടെറിട്ടറി എയർപോർട്ട്സ് പിറ്റി ലിമിറ്റഡ്
പ്രവർത്തിപ്പിക്കുന്നവർആലീസ് സ്പ്രിങ്സ് എയർപോർട്ട്സ് പിറ്റി ലിമിറ്റഡ്
Servesആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി
സ്ഥലംകൊന്നെല്ലൻ, നോർത്തേൺ ടെറിട്ടറി
സമുദ്രോന്നതി1,789 ft / 545 മീ
നിർദ്ദേശാങ്കം23°48′25″S 133°54′08″E / 23.80694°S 133.90222°E / -23.80694; 133.90222
വെബ്സൈറ്റ്alicespringsairport.com.au
Map
YBAS is located in Northern Territory
YBAS
YBAS
Location in the Northern Territory
റൺവേകൾ
ദിശ Length Surface
m ft
12/30 2,438 അടി Asphalt
17/35 1,133 അടി Asphalt
Statistics (2016/17)
Passenger MovementsIncrease 617,186
Aircraft MovementsIncrease 7,195
Sources: Australian AIP and aerodrome chart.[1] Passenger and aircraftmovements from the Department of Infrastructure and Transport[2]

വിമാനത്താവളത്തിന് രണ്ട് റൺവേകളുണ്ട്. വലിയ റൺവേയിൽ ബോയിംഗ് 747 അല്ലെങ്കിൽ 777 ലാൻഡിംഗിനെ ഉൾക്കൊള്ളാൻ കഴിയും. അന്താരാഷ്ട്ര ചാർട്ടറുകൾ ചില സമയങ്ങളിൽ വിമാനത്താവളം ഉപയോഗിക്കുന്നുണ്ടെങ്കിലും ഷെഡ്യൂൾ ഫ്ലൈറ്റുകൾ ആഭ്യന്തരസർവീസ് മാത്രമാണ് നടത്തുന്നത്. വിമാനത്താവളം കർഫ്യൂവിന് വിധേയമല്ല. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യുന്നു.

2010–11 കാലയളവിൽ മൊത്തം 6,40,519 ആഭ്യന്തര യാത്രക്കാർ ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം വഴി കടന്നുപോയി. ഇത് ഓസ്‌ട്രേലിയയിലെ 18-ാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറി.[3] സ്ട്രാറ്റോസ്ഫെറിക് റിസർച്ച് ബലൂണുകൾ പ്രവേശിക്കുന്നതിനും ഈ സൗകര്യം വിപുലമായി ഉപയോഗിക്കുന്നു. ബലൂൺ വിക്ഷേപണ പ്രക്രിയയിൽ വിക്ഷേപണത്തിനായി ഉപയോഗിക്കുന്ന റൺവേകളിൽ ആ സമയങ്ങളിൽ വിമാന ഗതാഗതം നിരോധിച്ചിരിക്കുന്നു.[4]

ചരിത്രം

തിരുത്തുക

1921 ഒക്ടോബർ 5-ന് ആദ്യത്തെ വിമാനം ആലീസ് സ്പ്രിംഗ്സ് ടൗൺ‌ഷിപ്പിലുള്ള യഥാർത്ഥ വിമാനത്താവളത്തിൽ എത്തി. 1939 മുതൽ കോന്നല്ലൻ എയർവേയ്‌സ് അവിടെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചത് (പിന്നീട് കൊന്നെയർ എന്നാക്കി.) 1930-കളുടെ അവസാനത്തിൽ ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് സൈനിക ശക്തിപ്പെടുത്തലിനായും മറ്റും വലിയതും ഭാരമേറിയതുമായ വിമാനങ്ങൾ വഹിക്കാൻ കഴിയുന്ന ഒരു വിമാനത്താവളത്തിന്റെ ആവശ്യകത നിലവിൽ വന്നു. ഇത് സെവൻ മൈൽ എയറോഡ്രോമിന്റെ നിർമ്മാണത്തിലേക്ക് നയിച്ചു. 1946 മുതൽ 1968-ൽ ഉപേക്ഷിക്കുന്നതുവരെ ടൗൺ സൈറ്റ് ഡ്രോമിന്റെ പങ്ക് കുറഞ്ഞു വന്നു. ഇത് ഇപ്പോൾ സെൻട്രൽ ഓസ്‌ട്രേലിയൻ ഏവിയേഷൻ മ്യൂസിയത്തിന്റെ സ്ഥലമാണ്. ഏവിയേഷൻ മ്യൂസിയത്തിന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന മെമ്മോറിയൽ ഡ്രൈവിലായിരുന്നു യഥാർത്ഥ നോർത്ത് സൗത്ത് റൺവേ. അതേസമയം യഥാർത്ഥ ഈസ്റ്റ് വെസ്റ്റ് റൺവേ വാൻ സെൻഡൻ അവന്യൂവിലെ റെസിഡൻഷ്യൽ സ്ട്രീറ്റിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

1940-ൽ ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പാണ് സെവൻ മൈൽ എയറോഡ്രോം നിർമ്മിച്ചത്. പ്രധാനമായും റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സും ചേർന്നാണ് സൈനികരും സാധനങ്ങളും ഈ പ്രദേശത്തേക്ക് കൊണ്ടുവന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് വിമാനത്താവളം RAAF വിമാനങ്ങളുടെ പ്രധാന ഗതാഗത കേന്ദ്രമായി മാറി. വിമാനത്താവളത്തിൽ നിരവധി സിവിലിയൻ വിമാനങ്ങൾക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും യുദ്ധസമയത്ത് ഇതിന്റെ പ്രധാന ലക്ഷ്യം ഇന്ധനം നിറയ്ക്കുന്നതിനും സ്റ്റേജിംഗ് സൗകര്യത്തിനുമായി സൈനിക ആവശ്യങ്ങൾക്കു മാത്രമായിരുന്നു. വിമാനത്താവളം പസഫിക് തിയേറ്റർ ഓഫ് ഓപ്പറേഷന് സമീപം സ്ഥിതിചെയ്യുന്നതിനാലാണ് ഇത്തരം ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയത്. നമ്പർ 57 ഓപ്പറേഷൻ ബേസ് യൂണിറ്റ് (RAAF) ഇവിടം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.

1958 ൽ ഇത് ഔദ്യോഗികമായി ആലീസ് സ്പ്രിംഗ്സ് വിമാനത്താവളമായി മാറി. പ്രധാന റൺ‌വേ 1961-ൽ ഇന്ന് കാണുന്ന 2,438 മീറ്റർ നീളത്തിലേക്ക് വ്യാപിപ്പിച്ചു.

സെവൻ മൈൽ എയറോഡ്രോം അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകൾ

തിരുത്തുക
  • നമ്പർ 57 ഓപ്പറേഷൻ ബേസ് യൂണിറ്റ് രണ്ടാം ലോകമഹായുദ്ധസമയത്ത് RAAF വിമാനത്താവളം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.
  • രണ്ടാം ലോകമഹായുദ്ധസമയത്ത് ഏരിയൽ ടോപ്പോഗ്രാഫിക് സർവേ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി 87-ആം നമ്പർ സ്ക്വാഡ്രൺ RAAF ഇവിടെ അടിസ്ഥാനമായിരുന്നു.

1972-ലെ ഹൈജാക്കിംഗ്

തിരുത്തുക

ഓസ്‌ട്രേലിയയിലെ ആദ്യത്തെ ആഭ്യന്തര വിമാനം തട്ടിയെടുക്കൽ നടന്നത് ആലീസ് സ്പ്രിംഗ്സിലായിരുന്നു. 1972 നവംബർ 15-ന് അഡ്‌ലെയ്ഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം അൻസെറ്റിന്റെ വിമാനക്കമ്പനിയുടെ ഒരു ഫോക്കർ എഫ് 27 ഫ്രണ്ട്ഷിപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു. ഹൈജാക്കർ മിലോസ്ലാവ് ഹ്രാബിനെക് പൈലറ്റിനെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മരുഭൂമിയിലേക്ക് പറന്നു.

വിമാനം ലക്ഷ്യസ്ഥാനമായ ആലീസ് സ്പ്രിംഗ്സിൽ ഇറങ്ങാൻ അനുവദിക്കുമെന്ന് ഹൈജാക്കർ ബോധ്യപ്പെടുത്തി. അവിടെ അദ്ദേഹം നോർത്തേൺ ടെറിട്ടറി പൊലീസുമായി വെടിവയ്പിൽ ഏർപ്പെട്ടു. തലയിൽ വെടിവയ്ക്കുന്നതിനുമുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ഹൈജാക്കറുടെ ഇടത് താഴത്തെ കാലിനും വലതു തോളിനും മറ്റൊരാളുടെ താടിക്ക് താഴെയുമായി വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. അയാളുടെ താടിയിലുണ്ടായ മുറിവ് സ്വയം വരുത്തിയതായി കാണപ്പെട്ടു. അദ്ദേഹത്തെയും കോൺസ്റ്റബിൾ സാൻഡെമാനെയും ആലീസ് സ്പ്രിംഗ്സ് ആശുപത്രിയിൽ എത്തിച്ചു. അവിടെ കോൺസ്റ്റബിൾ സാൻഡെമാന് അടിയന്തര ശസ്ത്രക്രിയ നടത്തി. അന്ന് വൈകുന്നേരം 7.28 ന് ഹൈജാക്കർ മരിച്ചു.[5]

1977-ലെ പൈലറ്റിന്റെ ആത്മഹത്യ

തിരുത്തുക

ഹൈജാക്കിങ് നടന്ന് നാല് വർഷത്തിനു ശേഷം 1977 ജനുവരി 5-ന് കോന്നെയറിലെ ഒരു മുൻ ഉദ്യോഗസ്ഥൻ കോളിൻ റിച്ചാർഡ് ഫോർമാൻ[6] മോഷ്ടിച്ച ഒരു വിമാനം വിമാനത്താവളത്തിലെ കൊന്നെയർ ഓഫീസുകളിലേക്ക് പറത്തി കോളിനും വിമാനത്തിലെ മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടു.[7] ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റ് ദിവസങ്ങൾക്ക് ശേഷം മരിച്ചു.[8]

സ്വകാര്യവൽക്കരണം

തിരുത്തുക

1989 ഏപ്രിൽ 1-ന് ഫെഡറൽ എയർപോർട്ട് കോർപ്പറേഷൻ (എഫ്എസി) വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നോർത്തേൺ ടെറിട്ടറി എയർപോർട്ട്സ് പിറ്റി ലിമിറ്റഡിന് 1998 ജൂൺ 10-ന് ഓസ്‌ട്രേലിയൻ സർക്കാർ 50 വർഷത്തെ പാട്ടവും 49 വർഷത്തെ ഓപ്ഷനും നൽകി. നോർത്തേൺ ടെറിട്ടറി എയർപോർട്സ് 100% എയർപോർട്ട് ഡെവലപ്‌മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് (ഇത് ടെന്നന്റ് ക്രീക്ക് എയർപോർട്ടിനൊപ്പം പ്രവർത്തിക്കുന്നു). നോർത്തേൺ ടെറിട്ടറി എയർപോർട്സ് പിറ്റി ലിമിറ്റഡിന് ആലീസ് സ്പ്രിംഗ്സ് എയർപോർട്ട് പിറ്റി ലിമിറ്റഡിന്റെ (ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം) 100% ഉടമസ്ഥാവകാശമുണ്ട്.

എയർക്രാഫ്റ്റ് ബോണിയാർഡ്

തിരുത്തുക
 
ഒരു ക്വാണ്ടാസ് ലിങ്ക് ബോയിംഗ് 717 ബോണിയാർഡ് പശ്ചാത്തലമായി ലാൻഡ് ചെയ്യുന്നു.
 
ആപ്രോണിൽ നിന്ന് ടെർമിനലിലേക്കുള്ള നടപ്പാത

2011 മേയ് 27-ന് ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ വലിയ തോതിലുള്ള വിമാന ശ്മശാനമായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.[9]

2014 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഈ സൗകര്യം ഏഷ്യാ പസഫിക് എയർക്രാഫ്റ്റ് സ്റ്റോറേജ് ലിമിറ്റഡാണ് പ്രവർത്തിപ്പിക്കുന്നത്.[10] വരണ്ട കാലാവസ്ഥ വിമാന സംഭരണത്തിനും സംരക്ഷണത്തിനും അനുയോജ്യമായതിനാൽ എപി‌എ‌എസ് ആലീസ് സ്പ്രിംഗ്സ് തിരഞ്ഞെടുത്തു. ഉപയോഗത്തിലില്ലാത്ത വാണിജ്യ വിമാനങ്ങളും സർവ്വീസ് നിർത്തലാക്കിയതും, എഞ്ചിനുകൾ, ഇലക്ട്രോണിക്സ്, വയറിംഗ് പോലുള്ള പുനരുപയോഗം ചെയ്യേണ്ട ഭാഗങ്ങൾ നീക്കം ചെയ്യുന്നതുമായ വിമാനങ്ങൾക്കായി ഈ സൗകര്യം ഉപയോഗിക്കുന്നു.

വിമാനങ്ങളും ലക്ഷ്യസ്ഥാനങ്ങളും

തിരുത്തുക
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർനോർത്ത് ഡാർവിൻ, കാതറിൻ, റ്റെന്നന്റ് ക്രീക്ക്[11]
അലയൻസ് എയർലൈൻസ് ചാർട്ടർ: ബ്രിസ്ബെയിൻ, ദ ഗ്രാനൈറ്റ്സ്[12]
ക്വാണ്ടാസ് അഡ്‌ലെയിഡ്, മെൽബൺ, സിഡ്നി
ക്വാണ്ടാസ്‌ലിങ്ക് അയേഴ്സ് റോക്ക്, ബ്രിസ്ബെയിൻ,[13] ഡാർവിൻ, പെർത്ത്
വെർജിൻ ഓസ്ട്രേലിയ അഡ്‌ലെയിഡ്, ബ്രിസ്ബെയിൻ,[14] ഡാർവിൻ[15]
വെർജിൻ ഓസ്ട്രേലിയ റീജിയണൽ എയർലൈൻസ് അഡ്‌ലെയിഡ്, ഡാർവിൻ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ആലീസ് സ്പ്രിംഗ്സ് വിമാനത്താവളത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ[3]
വർഷം[16] യാത്രക്കാർ എയർക്രാഫ്റ്റ്
മൂവ്മെന്റ്സ്
2001–02 561,509 7,856
2002–03 571,804 7,647
2003–04 607,751 7,900
2004–05 602,905 7,421
2005–06 605,073 7,078
2006–07 624,326 6,298
2007–08 627,425 6,352
2008–09 674,215 6,657
2009–10 681,295 6,652
2010–11 640,519 6,878
ആലീസ് സ്പ്രിംഗ്സ് വിമാനത്താവളത്തിൽ നിന്ന് ഏറ്റവും തിരക്കേറിയ ആഭ്യന്തര റൂട്ടുകൾ
(ജൂൺ 2017 അവസാനിക്കുന്ന വർഷം)[17]
റാങ്ക് വിമാനത്താവളം യാത്രക്കാർ
(ആയിരത്തിൽ)
% മാറ്റം
1   അഡ്‌ലെയിഡ് 122,104  1.0
2   ഡാർവിൻ 116,372  2.9
  1. YBAS – Alice Springs (PDF). AIP En Route Supplement from Airservices Australia, effective 15 August 2019, Aeronautical Chart Archived 10 April 2012 at the Wayback Machine.
  2. Airport traffic data[പ്രവർത്തിക്കാത്ത കണ്ണി]. Refers to "Regular Public Transport (RPT) operations only"
  3. 3.0 3.1 "Airport Traffic Data 1985–86 to 2010–11". Bureau of Infrastructure, Transport and Regional Economics (BITRE). May 2012. Archived from the original on 24 March 2012. Retrieved 8 May 2012. Refers to "Regular Public Transport (RPT) operations only"
  4. "Stratospheric balloon launch bases and sites: Australian Balloon Launch Station, Alice Spring, Australia". Stratocat.com.ar. Archived from the original on 31 May 2011. Retrieved 30 May 2011.
  5. "Kaye relives memories of 1972 hijacking". spec.com.au. Archived from the original on 2019-10-08. Retrieved 8 ഒക്ടോബർ 2019.
  6. "Connellan air disaster survivor commemorates anniversary – ABC News (Australian Broadcasting Corporation)". Australian Broadcasting Corporation. 5 January 2008. Retrieved 30 May 2011.
  7. "Stolen plane crashes". Ellensburg Daily Record. 5 January 1977.
  8. "No inquest on Alice deaths". The Age. Australia. 11 March 1977.
  9. "Australia gets first plane 'boneyard' outside US". WA Today. 27 May 2011. Archived from the original on 30 May 2011. Retrieved 27 May 2011.
  10. "Outback plane graveyard welcomes first arrivals". Sydney Morning Herald. 26 September 2014.
  11. http://australianaviation.com.au/2015/09/airnorth-launches-centre-run-flights-between-darwin-and-alice-springs/
  12. http://www.allianceairlines.com.au/where-we-fly
  13. https://www.qantasnewsroom.com.au/media-releases/qantas-northern-territory-network-changes/
  14. "Virgin Australia announces new Brisbane route". Brisbane Times. 19 March 2018.
  15. "Virgin to fly Adelaide-Alice Springs from March 2015". Australian Aviation.
  16. സാമ്പത്തിക വർഷം 1 ജൂലൈ – 30 ജൂൺ
  17. "Australian Domestic Airline Activity 2010–11". Bureau of Infrastructure, Transport and Regional Economics (BITRE). May 2012. Archived from the original on 2012-03-22. Retrieved 17 May 2012.[പ്രവർത്തിക്കാത്ത കണ്ണി] Refers to "Regular Public Transport (RPT) operations only"

ലുവ പിഴവ് ഘടകം:Navbar-ൽ 58 വരിയിൽ : Invalid title Aviation accidents and incidents in {{{year}}}

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക