ആലീസ് വുഡ്ബൈ മക്‌കേൻ (1865–6 മാർച്ച് 1948) [1] ജോർജിയയിലെ സവന്നയിൽ ഡോക്ടറായി ജോലി ചെയ്ത ആദ്യ വനിതയാണ്. ഇംഗ്ലീഷ്:Alice Woodby McKane.[2] ഒരു ഫിസിഷ്യൻ എന്ന നിലയിൽ മാത്രമല്ല, രാഷ്ട്രീയക്കാരിയും എഴുത്തുകാരി എന്ന നിലയിലും അവർ അറിയപ്പെട്ടിരുന്നു. അവളും അവളുടെ ഭർത്താവ് കൊർണേലിയസ് മക്കെയ്നും അമേരിക്കയിലെ മെഡിക്കൽ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ആലീസ് സവന്നയിൽ കറുത്തവർഗ്ഗക്കാർക്കായി നഴ്‌സ് പരിശീലനത്തിന്റെ ആദ്യ സ്കൂൾ തുറന്നു. [3] ലൈബീരിയയിൽ ആശുപത്രി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആലീസ് ഭർത്താവിനെ സഹായിച്ചു. ലൈബീരിയയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, അവർ സ്ത്രീകൾക്കും കുട്ടികൾക്കുമായി മക്‌കേൻ ഹോസ്പിറ്റൽ സ്ഥാപിക്കുകയും അത് പിന്നീട് സവന്നയിലെ എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് ആഫ്രിക്കൻ അമേരിക്കൻ ജനതയ്ക്ക് ചികിത്സ നൽകുന്ന ചാരിറ്റി ആശുപത്രി എന്നറിയപ്പെടുകയും ചെയ്തു. [3]

1892-ൽ ആലീസ് വുഡ്ബി

വിദ്യാഭ്യാസം

തിരുത്തുക

1865 ഫെബ്രുവരി 12 ന് പെൻസിൽവാനിയയിലെ ബ്രിഡ്ജ് വാട്ടറിലാണ് ആലീസ്. ജനിച്ചത്. ചാൾസും എലിസബത്ത് ഫ്രെയ്‌സർ വുഡ്‌ബിയും ആയിരുന്നു അവളുടെ മാതാപിതാക്കൾ [4] ആലീസിന് ഏഴ് വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുകയും മൂന്ന് വർഷത്തേക്ക് അവൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. [5] ആലീസ് പബ്ലിക് സ്കൂളുകളിലും വിർജീനിയയിലെ ഹാംപ്ടൺ നോർമൽ ആൻഡ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കളർഡ് യൂത്തിന്റെ (പിന്നീട് ചെയ്‌നി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ) ബിരുദ വിദ്യാർത്ഥിനി എന്ന നിലയിൽ അവർ പ്രിൻസിപ്പൽ ഫാനി കോപ്പിന്റെ സെക്രട്ടറിയായിരുന്നു. [6] ആലീസ് ഫിലാഡൽഫിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കളർഡ് യൂത്തിൽ നിന്ന് ബിരുദം നേടി [5] 1889 -ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേർന്നു . 1892-ൽ ആലീസ് ഉയർന്ന ബഹുമതികളോടെ മെഡിക്കൽ ബിരുദം നേടുകയും ചെയ്തു. [7]

റഫറൻസുകൾ

തിരുത്തുക
  1. Parker, Evelyn. "The Doctors McCane" (PDF). Archived from the original (PDF) on 2019-01-31. Retrieved 2023-01-17.
  2. "McKane, Alice Woodby". Georgia Women of Achievement. Archived from the original on 2014-01-09. Retrieved 3 January 2014.
  3. 3.0 3.1 Mobley, Chuck. "Georgia Women of Achievement honor contributions of two Savannah leaders | savannahnow.com | Savannah Morning News". savannahnow.com. Retrieved 2017-11-30.
  4. {{cite news}}: Empty citation (help)
  5. 5.0 5.1 Howard-Oglesby, Pamela (2010). Savannah's Black First Ladies: The Past, Present, and Future, Volume 1. Denver, CO: Outskirts Press. ISBN 978-1-4327-3112-0.
  6. Elmore, Charles J. (2004). "Black Medical Pioneers in Savannah, 1892-1909: Cornelius McKane and Alice Woodby McKane". The Georgia Historical Quarterly. 88 (2): 179–196. JSTOR 40584737.
  7. Elmore, Charles J. (Summer 2004). "Black Medical Pioneers in Savannah, 1892-1909: Cornelius McKane and Alice Woodby McKane". The Georgia Historical Quarterly. 88 (2): 179–196. JSTOR 40584737.
"https://ml.wikipedia.org/w/index.php?title=ആലീസ്_വുഡ്ബൈ_മക്‌കേൻ&oldid=3864577" എന്ന താളിൽനിന്ന് ശേഖരിച്ചത്