ആലീസ് മാൻഫീൽഡ്
ഒരു പർവ്വത ഗൈഡും അമേച്വർ പ്രകൃതിശാസ്ത്രജ്ഞയും ചാലറ്റ് ഉടമയും ഫോട്ടോഗ്രാഫറും [1] ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള ആദ്യകാല ഫെമിനിസ്റ്റുമായിരുന്നു ആലീസ് മാൻഫീൽഡ് (1878 - 14 ജൂലൈ 1960)[2]. ഗൈഡ് ആലീസ് എന്നുമറിയപ്പെടുന്നു. 1890 മുതൽ 1930 വരെ മൗണ്ട് ബഫല്ലോയിലെ അവരുടെ ആദ്യകാലപ്രവർത്തനം [2] അതിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കാരണമായി. കൂടാതെ മൗണ്ട് ബഫല്ലോ നാഷണൽ പാർക്ക് സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചു.[1]
ആലീസ് മാൻഫീൽഡ് | |
---|---|
![]() ഗൈഡ് ആലീസ്, മൗണ്ട് ബഫല്ലോ, c. 1900–30 | |
ജനനം | 1878 നെയിൽസി ഫാം, ബക്ക്ലാൻഡ് വാലി, വിക്ടോറിയ |
മരണം | 14 ജൂലൈ 1960 | (പ്രായം 82)
ദേശീയത | ഓസ്ട്രേലിയൻ |
മറ്റ് പേരുകൾ | ഗൈഡ് ആലീസ് |
തൊഴിൽ | മൗണ്ടൻ ഗൈഡ്, പ്രകൃതിശാസ്ത്രജ്ഞ |
സജീവ കാലം | 1890s–1930s |
അറിയപ്പെടുന്നത് | Mountain guide at Mount Buffalo |
ജീവിതപങ്കാളി(കൾ) | ജോൺ എഡ്മണ്ട് മാൻഫീൽഡ് |
കുട്ടികൾ | ജെനീവീവ് ബൗംഗാർട്ടൻ |
മാതാപിതാക്ക(ൾ) | ജെയിംസും ജെയ്ൻ മാൻഫീൽഡും |
മുൻകാലജീവിതംതിരുത്തുക
ജെയിംസ് മാൻഫീൽഡിനും ഭാര്യ ജെയ്നും ജനിച്ച എട്ട് മക്കളിൽ ഒരാളായി 1878-ൽ ബഫല്ലോ പർവതത്തിന്റെ തെക്കുകിഴക്കായി ബക്ക്ലാൻഡ് വാലിയിലെ മാൻഫീൽഡ് പ്രോപ്പർട്ടിയിൽ നൈൽസി ഫാമിലാണ് ആലീസ് ജനിച്ചത്. [2]പരിചയസമ്പന്നനായ കൽക്കരി ഖനിത്തൊഴിലാളിയായ ജെയിംസ് 1854-ൽ ഇംഗ്ലണ്ടിലെ സോമർസെറ്റിലെ നെയിൽസിയിൽ നിന്ന് സഹോദരൻ ജോണിനൊപ്പം വിക്ടോറിയൻ ഗോൾഡ് റഷ് സമയത്ത് വിക്ടോറിയയിലെത്തി.[3] അവർ ബക്ക്ലാൻഡ് താഴ്‌വരയിലെ സ്വർണ്ണപ്പാടങ്ങളിലേക്ക് പോയി. പിന്നീട് അവരുടെ സ്വർണ്ണ ഖനനത്തിന്റെ വരുമാനം ഉപയോഗിച്ച് അവിടെ ഒരു വസ്തു വാങ്ങി. സ്വർണ്ണത്തെ പിന്തുടർന്ന് അവർ ന്യൂസിലാന്റിലേക്കും ന്യൂ സൗത്ത് വെയിൽസിലേക്കും പോയി. പക്ഷേ പത്തുവർഷത്തിനുള്ളിൽ ബക്ക്ലാൻഡ് വാലിയിലേക്ക് മടങ്ങി അവരുടെ കൃഷിസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.[1]
മെൽബണിൽ നിന്ന് 200 മൈൽ (320 കിലോമീറ്റർ) അകലെയാണെങ്കിലും ബഫല്ലോ പർവതത്തെ പ്രത്യേക ജിയോളജി, സസ്യശാസ്ത്രം എന്നിവയ്ക്ക് പ്രശസ്ത സർക്കാർ സസ്യശാസ്ത്രജ്ഞനായ ഫെർഡിനാന്റ് വോൺ മ്യുല്ലർ പോലുള്ളവർ അംഗീകരിച്ചു. കൂടാതെ വിനോദ സഞ്ചാരികളുടെ ഒരു ചെറിയ ഒഴുക്ക് അവിടേയ്ക്ക് ആകർഷിക്കാൻ തുടങ്ങി. റെയിൽവേ 1883-ൽ മർട്ടിൽഫോർഡിലേക്കും പിന്നീട് 1890-ൽ ബ്രൈറ്റിലേക്കും നീട്ടി.[4] എട്ട് മണിക്കൂറിനുള്ളിൽ തലസ്ഥാനത്ത് നിന്നുള്ള യാത്രക്കാർക്ക് മൗണ്ട് ബഫല്ലോയുടെ പരിധിയിൽ വരാം. പ്രദേശവാസികൾ വിനോദസഞ്ചാര അവസരങ്ങൾ കാണാൻ തുടങ്ങി. 1888-ൽ പർവതനിരയുടെ പുതിയ ട്രാക്കിന്റെ തുടക്കത്തിൽ ഒരു ഹോട്ടൽ പണിയാൻ ടെണ്ടർ നൽകിയതിൽ ആലീസിന്റെ പിതാവ് ജെയിംസ് മാൻഫീൽഡ് അത് നേടി.[1]
1890-ൽ മാൻഫീൽഡ്സ് ബഫല്ലോ ഫാൾസ് ടെമ്പറൻസ് ഹോട്ടൽ പർവതത്തിന്റെ ചുവട്ടിൽ തുറന്നു. മാൻഫീൽഡ്സ് അതിഥികൾക്കും ഹോട്ടലിനും പോരെപുങ്ക സ്റ്റേഷനും ഇടയിൽ ഗതാഗതസൗകര്യം നൽകുന്നു. ജെയിംസ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ ബഫല്ലോ പീഠഭൂമിയിലേക്ക് മൂന്ന് മണിക്കൂർ കയറ്റത്തിലേയ്ക്ക് ഊർജ്ജസ്വലരായ അതിഥികളെ നയിക്കും. അവിടെ അവർക്ക് പര്യവേക്ഷണം നടത്താനോ ക്യാമ്പ് ചെയ്യാനോ കഴിയും. [1]
1890 ഡിസംബറിൽ ഹോട്ടൽ സന്ദർശിച്ചവരിൽ ഒരാളായിരുന്നു അന്നത്തെ 25 കാരനായ ഭാവി യുദ്ധ നായകൻ ജനറൽ സർ ജോൺ മോനാഷ്. ഹോട്ടൽ “പൂർത്തീകരിക്കാത്ത അവസ്ഥയിലാണെന്നും തീരെ സജ്ജീകരിച്ചിട്ടില്ലെന്നും” അദ്ദേഹം റിപ്പോർട്ട് ചെയ്തു. പക്ഷേ സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു വർഷത്തിനുശേഷം മടങ്ങിയെത്തിയ മോനാഷ് ഹോട്ടൽ ഇപ്പോൾ "സുഖസൗകര്യങ്ങളുടെ ഉയരത്തിലാണ്" എന്ന് പറഞ്ഞു. ഗൈഡുകൾക്കും സജ്ജീകരണങ്ങൾക്കുമായി എല്ലായ്പ്പോഴും മാൻഫീൽഡുകളിൽ ഇടപഴകുന്ന മോനാഷ് നിരവധി തവണ ബഫല്ലോയിലേക്ക് മടങ്ങിവന്നു. [1]
സ്വകാര്യ ജീവിതംതിരുത്തുക
മാൻഫീൽഡ് 1917 ൽ[2] പാർക്ക്സ് സർവീസിലെ റേഞ്ചറായ ജോൺ എഡ്മണ്ട് മാൻഫീൽഡിനെ വിവാഹം കഴിച്ചു. [5] അവർക്ക് ഒരു കുട്ടിയുണ്ടായിരുന്നു, ഒരു മകൾ [5] ജെനീവീവ് ബൗംഗാർട്ടൻ.[5]
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 1.3 1.4 1.5 Harper, Melissa (2007). "2: The arrival of the tourist walker". The ways of the bushwalker: On foot in Australia. Sydney: University of New South Wales Press. പുറങ്ങൾ. 22–31. ISBN 978-0-86840-968-9.
- ↑ 2.0 2.1 2.2 2.3 "Alice Manfield". Ranger histories. Parks Victoria. 2010. മൂലതാളിൽ നിന്നും 8 April 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2011.
- ↑ "Nailsea Immigrants - James & John MANFIELD - Trove List". Trove (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-17.
- ↑ "Rail " Infrastructure " Line Guides " Bright Line". Vicsig Railways site. VICSIG. 1997–2011. ശേഖരിച്ചത് 25 March 2011.
- ↑ 5.0 5.1 5.2 Clark, Mary Ryllis (2000). "Mt Buffalo – Alice in Wonderland" (PDF). Victoria's Heritage Stories. Parks Victoria. മൂലതാളിൽ (PDF) നിന്നും 29 മാർച്ച് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മാർച്ച് 2011.
Alice Manfield എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Gall, Jennifer (Mar 2016). "Guide Alice on Mount Buffalo". The National Library of Australia Magazine. 8 (1): 24–26.