ആലീസ് ഫ്രഞ്ച്

അമേരിക്കന്‍ എഴുത്തുകാരന്‍

ആലീസ് ഫ്രഞ്ച് (ജീവിതകാലം : മാർച്ച് 19, 1850 – ജനുവരി 9, 1934), ഒക്ടേവ് താനെറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു.

ആലീസ് ഫ്രഞ്ച്
ജനനം(1850-03-19)മാർച്ച് 19, 1850
ആൻഡോവർ, മസാച്യുസെറ്റ്സ്
മരണം(1934-01-09)ജനുവരി 9, 1934
ഡാവൻപോർട്ട്, അയോവ
തൂലികാ നാമംഒക്ടേവ് താനെറ്റ്
തൊഴിൽഎഴുത്തുകാരി
ദേശീയതയു.എസ്.
ശ്രദ്ധേയമായ രചന(കൾ)Expiation
ബന്ധുക്കൾമാർക്കസ് മോർട്ടൺ (മുത്തച്ഛൻ)
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

മസാച്ചുസെറ്റ്സിലെ അൻഡോവറിൽ ഒരു പ്രമുഖ തുകൽവ്യവസായിയായിരുന്ന ജോർജ്ജ് ഹെൻട്രി ഫ്രഞ്ചിന്റെയും അദ്ദേഹത്തിന്റെ പത്നി ഫ്രാൻസെസ് മോർട്ടൻ ഫ്രഞ്ചിന്റെയും മകളായിട്ടാണ് ആലീസ് ഫ്രഞ്ച് ജനിച്ചത്.[1] അവരുടെ മാതാവായ ഫ്രാൻസസ് മോർട്ടൻ ഫ്രഞ്ച് മസാച്ചുസെറ്റ്സ് ഗവർണറായിരുന്ന മാർക്കസ് മോർട്ടന്റെ പുത്രിയായിരു്നു.[2] ജോർജ്ജ്, മോർട്ടൻ, നതാനിയൽ, റോബർട്ട് എന്നിങ്ങനെ അവർക്ക് നാലു സഹോദൻമാരുണ്ടായിരുന്നു. 1856 ൽ ഫ്രഞ്ചിന്റെ കുടുംബം ഐയവയിലെ ഡാവൻപോർട്ടിലേയ്ക്കു മാറിത്താമസിക്കുകയും അവിടെ ആലീസ് ഫ്രഞ്ചിന്റെ പിതാവ് കാർഷികഉപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലിൽ വ്യാപൃതനാകുകയും ചെയ്തു. ആലീസ് പബ്ലിക് സ്കൂളുകളിൽ വിദ്യാഭ്യാസം ചെയ്യുകയും ന്യൂയോർക്കിലെ പൌഗ്ഗ്കീപ്സീയിലുള്ള വസ്സാർ കോളജിൽ ഉപരിപഠനം നടത്തുകയും ചെയ്തു. 1868-ൽ ആൻഡോവറിലെ ആബട്ട് അക്കാദമിൽ ചേർന്ന് ബിരുദമെടുക്കുകയും ഡാവൻപോർട്ടിലേയ്ക്കു തിരിച്ചുവരുകയും ചെയ്തു.[3]

ശേഷ ജീവിതം

തിരുത്തുക

1890 ആയപ്പോഴേക്കും, ഒരു ദശാബ്ദത്തോളത്തിനടുത്ത്, വിധവയായ ഒരു ലെസ്ബിയൻ സുഹൃത്ത് ജെയ്ൻ അല്ലൻ ക്രോഫോർഡിനോടൊപ്പം (1851-1932) അവരുടെ അയോവയിലെ ഡാവെപോർപോർട്ടിലെ ഭവനത്തിലും അർക്കൻസാസിലെ തോട്ടത്തിനടുത്തുള്ള ഭവനത്തിലും ആയി സുരക്ഷിതമായി അവർ താമസിച്ചു. ജേനിന്റെ നാലു വർഷത്തെ വിവാഹജീവിതവും അതിനുശേഷം ഉള്ള യൂറോപ്യൻ പര്യടനവും ഒഴികെ രണ്ട് സ്ത്രീകൾ അവരുടെ ജീവിതം ഒന്നിച്ചു പങ്കുവെച്ചു,

ഗ്രന്ഥങ്ങളുടെ പട്ടിക (അപൂർണ്ണം)

തിരുത്തുക
  • ദ ബിഷപ്സ് വാഗബോണ്ട് (1884)
  • നിറ്റേർസ് ഇൻ ദ സൺ (1887)
  • വി ഓൾ (1889)
  • Expiation (1890)
  • Stories of a Western Town (1892)
  • Otto the Knight (1893)
  • The Defeat of Amos Wickliff (1896)
  • The Stout Miss Hopkins's Bicycle (1897)
  • ദ ഡ്രീം കാപ്ച്ചേർഡ് (1897)
  • എ ബുക്ക് ഓഫ് ട്രൂ ലവേർസ് (1897)
  • മിഷണറി ഷെറിഫ് (1897)
  • ദ ഹാർട്ട് ഓഫ് ടോയിൽ (1898)
  • ആ അഡ്വഞ്ചർ ഇൻ ഫോട്ടോഗ്രാഫി (1899)
  • ദ ബെസ്റ്റ് ലെറ്റേർസ് ഓഫ് മേരി വോർട്ട്ലി മൊണ്ടാഗു (1901) (editor)
  • ദ മാൻ ഓഫ് ദ അവർ (1905)
  • സ്റ്റോറീസ് ദാറ്റ് എന്റ് വെൽ (1911)
  • എ സ്റ്റെപ്പ് ഓൺ ദ സ്റ്റേർ (1913)
  1. [1] Encyclopedia of Arkansas, Octave Thanet (1850-19334)
  2. A History of the Town of Freetown, Massachusetts with an Account of the Old Home Festival, July 30th, 1902. Assonet Village Improvement Society (1902).
  3. Wilson, J. G.; Fiske, J., eds. (1900). "French, Alice" . Appletons' Cyclopædia of American Biography. New York: D. Appleton.
"https://ml.wikipedia.org/w/index.php?title=ആലീസ്_ഫ്രഞ്ച്&oldid=4536045" എന്ന താളിൽനിന്ന് ശേഖരിച്ചത്