ആലീസ് കാൽഹൗൺ
ആലീസ് ബിയാട്രിസ് കാൽഹൗൺ (ജീവിതകാലം: നവംബർ 21, 1900 - ജൂൺ 3, 1966) ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്ര നടിയായിരുന്നു.
ആലീസ് കാൽഹൗൺ | |
---|---|
ജനനം | ക്ലീവ്ലാൻറ്, ഒഹായോ, യു.എസ്. | നവംബർ 21, 1900
മരണം | ജൂൺ 3, 1966 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 65)
തൊഴിൽ | സിനിമാ താരം |
സജീവ കാലം | 1918–1934 |
ജീവിതപങ്കാളി(കൾ) | Mendel B. Silverburg (1926) Max Chotiner (1926–1938) |
ആദ്യകാലം
തിരുത്തുകഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ജനിച്ച ആലീസ് കാൽഹൗൺ 1918-ൽ ഒരു അപ്രധാന വേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും അക്കാലത്തിനും 1929-നുമിടയിൽ നാൽപ്പത്തിയേഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ വിറ്റാഗ്രാഫ് സ്റ്റുഡിയോയുടെ ഒരു താരമെന്ന നിലയിൽ, കമ്പനിയോടൊപ്പം അവർ ഹോളിവുഡിലേയ്ക്ക് മാറി.[1] ദ മാൻ നെക്സ്റ്റ് ഡോർ (1923) എന്ന കോമഡിയിൽ കാൽഹൗൺ ബോണി ബെൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു നിരൂപകൻ സുന്ദരിയായ അവർ തൻറെ വേഷം വിജയകരമായി നിർവഹിക്കുന്നുവെന്ന് അഭിനന്ദിച്ചു.[2] നടൻ ജെ. വാറൻ കെറിഗന്റെ കഴിവ് പ്രകടമാക്കുന്ന ചിത്രമായ ദ മാൻ ഫ്രം ബ്രോഡ്‌നീസ് (1923) എന്ന ചിത്രത്തിലും അവർ വേഷമിട്ടു. വിറ്റാഗ്രാഫിനായി ഡേവിഡ് സ്മിത്ത് സംവിധാനം ചെയ്ത ഈ ചിത്രം ജോർജ്ജ് ബാർ മക്കച്ചിയോൺ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ജനെവ്ര രാജകുമാരിയായി കാൽഹൗൺ ഈ ചിത്രത്തിൽ അഭിനയിച്ചു.[3] റോബർട്ട് ഡബ്ല്യു. ചേമ്പേഴ്സിന്റെ ഒരു കഥയിൽ നിന്ന് രൂപാന്തരപ്പെടുത്തിയ ഒരു ചലച്ചിത്രമായിരുന്നു അവർ അഭിനയിച്ച ബിറ്റ്വീൻ ഫ്രണ്ട്സ് (1924). അന്ന ക്യു. നിൽസണും നോർമൻ കെറിയും അഭിനേതാക്കളായിരുന്ന ഈ ചിത്രത്തിൽ കാൽഹൗൺ ഒരു കലാകാരന്റെ മോഡലായി അഭിനയിച്ചു.[4] പാമ്പേഡ് യൂത്ത് (1925), ദ പവർ ഓഫ് ദ വീക്ക് (1926), സാവേജ് പാഷൻസ് (1927), ബ്രൈഡ് ഓഫ് ദി ഡെസേർട്ട് (1929) എന്നിവയാണ് അവരുടെ മറ്റ് പ്രധാന സിനിമകൾ. അക്കാലത്തെ മറ്റ് പല താരങ്ങളെയും പോലെ, ശബ്ദം സിനിമയ്ക്കായി ഉപയോഗിക്കപ്പെടാത്ത അവരുടെ ഒരു ശബ്ദ ചിത്രത്തിലെ പ്രകടനം 1934-ൽ ഒരു അപ്രധാന വേഷത്തിനുവേണ്ടിയായിരുന്നു.
അവലംബം
തിരുത്തുക- ↑ "Alice Calhoun Chotiner, 65, Starred In Silent Movies," The New York Times, June 6, 1966, Page 41.
- ↑ "The Screen," The New York Times, May 29, 1923, Page 10.
- ↑ "Notes of the Film," The New York Times, September 16, 1923, Page X4.
- ↑ "The Screen," The New York Times, May 12, 1924, Page 14.