ആലീസ് എഫ്. ട്രയോൺ
ആലീസ് എഫ്. ട്രയോൺ (1920–2009) അമേരിക്കക്കാരിയായ സസ്യശാസ്ത്രജ്ഞയായിരുന്നു. പന്നൽച്ചെടികൾ പോലുള്ള രേണുക്കൾ വിതരണം ചെയ്യുന്ന സസ്യങ്ങളുടെ പഠനമായിരുന്നു അവർക്കു താത്പര്യം.[1] പ്ടെറിഡോളജി എന്ന ശാസ്ത്രശാഖയിൽ അവർ പഠനം നടത്തി. ഈ പഠനശാഖയിൽ രണ്ട് മേഖലകളിലാണവർക്ക് താത്പര്യമുണ്ടായിരുന്നത്. ആദ്യത്തെ മേഖല പന്നൽച്ചെടികളുടെ സ്പോറുകളുടെ ഉപരിതലപാറ്റേണുകൾ പഠിച്ച് വിവിധ പന്നൽച്ചെടികളെ പഠിക്കുവാനും തരംതിരിക്കുവാനും ശ്രമിച്ചതാണ്. രണ്ടാമത്, പ്ടെറിഡേസിയേ ഫേൺ കുടുംബത്തെപ്പറ്റി പഠനം നടത്തിയെന്നതാണ്.
Alice Faber Tryon | |
---|---|
ജനനം | August 2, 1920 |
മരണം | മാർച്ച് 29, 2009 | (പ്രായം 88)
ദേശീയത | American |
കലാലയം | University of Wisconsin–Madison Washington University in St. Louis |
ജീവിതപങ്കാളി(കൾ) | Rolla M. Tryon |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany |
സ്ഥാപനങ്ങൾ | Gray Herbarium, Harvard University |
രചയിതാവ് abbrev. (botany) | A.F.Tryon |
ജീവചരിത്രം
തിരുത്തുകആലീസ് എഫ്. ട്രയോൺ 1920 ആഗസ്ത് 2നു വിസ്ക്കോൺസിനിലെ മിൽവൗക്കീയിൽ ആർതറിന്റെയും ലൗറ ബിൻഡ്-റിഷ് ഫേബറിന്റെയും മകളായി ജനിച്ചു.[1] ആലീസ് എഫ്. ട്രയോൺ 2009 മാർച്ച് 29നു ഫ്ലോറിഡയിലെ പെൻസക്കോലയിൽ മരിച്ചു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Gastony, G. J.; Barrington, D.S.; Conant, D.S. (2009). "Obituary: Alice Faber Tryon (1920–2009)". American Fern Journal. 99 (4): 231–235. doi:10.1640/0002-8444-99.4.231.