ആലീസ് അമേലിയ ചൗൺ
ആലീസ് അമേലിയ ചൗൺ (3 ഫെബ്രുവരി 1866 - 2 മാർച്ച് 1949) ഒരു കനേഡിയൻ ഫെമിനിസ്റ്റ്, സമാധാനവാദി, സോഷ്യലിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. ഒരു കർക്കശ മെത്തഡിസ്റ്റ് കുടുംബത്തിൽ വളർന്ന അവർ, 1906-ൽ മാതാവിൻറെ മരണംവരെ അവരെ ശുശ്രൂഷിച്ചുകൊണ്ട് നാൽപ്പത് വയസ്സ് വരെ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് ചൗൺ ഒരു സഞ്ചാര ജീവിതം നയിക്കുകയും പല നവീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്തു. ഒരു നവീന ചിന്താഗതിക്കാരിയായിരുന്ന അവർ തൻറെ കാലത്തെ മുൻനിര സോഷ്യൽ ഫെമിനിസ്റ്റുകളിൽ ഒരാളായി മാറി. 1921-ൽ പുറത്തിറങ്ങിയ ദി സ്റ്റെയർവേ എന്ന പുസ്തകത്തിലൂടെ കൂടുതലായി അറിയപ്പെടുന്ന അവർ, അതിൽ 1906-ന് ശേഷമുള്ള തൻറെ ജീവിതവും വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യവും വിവരിക്കുന്നു.
ആലീസ് അമേലിയ ചൗൺ | |
---|---|
ജനനം | കിംഗ്സ്റ്റൺ, കനേഡിയൻ പ്രവിശ്യ | 3 ഫെബ്രുവരി 1866
മരണം | 2 മാർച്ച് 1949 ടൊറന്റോ, ഒണ്ടാറിയോ, കാനഡ | (പ്രായം 83)
ദേശീയത | കനേഡിയൻ |
തൊഴിൽ | ഫെമിനിസ്റ്റ്, സമാധാനവാദി, സോഷ്യലിസ്റ്റ്, എഴുത്തുകാരി. |
അറിയപ്പെടുന്നത് | ദി സ്റ്റെയർവേ (1921) |
ആദ്യകാലം
തിരുത്തുക1866 ഫെബ്രുവരി 3-ന് കാനഡയിലെ കിംഗ്സ്റ്റണിലാണ് ആലീസ് അമേലിയ ചൗൺ ജനിച്ചത്. മെത്തഡിസ്റ്റ് വിശ്വാസികളായിരുന്നു അവരുടെ കുടുംബം.[1] അവളുടെ ബന്ധുക്കളിൽ ഡോക്ടർമാരും അഭിഭാഷകരും അമ്മാവനായ എസ്.ഡി. ചൗണിനേപ്പോലുള്ള പുരോഹിതന്മാരും ഉൾപ്പെട്ടിരുന്നു.[2] നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബത്തിൽ അവൾക്ക് ആറ് സഹോദരന്മാരുണ്ടായിരുന്നു.[3] ആലീസിന് തന്റെ സഹോദരങ്ങൾക്ക് തുല്യമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് അവളുടെ അമ്മ അമേലിയ നിർബന്ധിച്ചു.[4] ആലീസ് ക്വീൻസ് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്സും പഠിച്ച് 1887-ൽ ബി.എ. ബിരുദം നേടി.[3] അവളുടെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്ന പ്രൊഫസർ ഷോർട്ട് സോഷ്യലിസം അപകടകരമാണെന്ന് അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.[4]
അവലംബം
തിരുത്തുക- ↑ Chown 2008.
- ↑ Valverde 2008, പുറം. 155.
- ↑ 3.0 3.1 Campbell 2013, പുറം. 53.
- ↑ 4.0 4.1 Allen 2008, പുറം. 208.