നജീബ് മഹ്ഫൂസ് സാഹിത്യ പുരസ്കാരം നേടിയ പ്രമുഖയായ ഇറാക്കി എഴുത്തുകാരിയും സാഹിത്യ മാസികകളുടെ പത്രാധിപരുമാണ് ആലിയ മംദൂഹ്. (ജനനം : 1944)

ജീവിതരേഖ തിരുത്തുക

ഇറാക്കിലെ ബഗ്ദാദിൽ ജനിച്ചു. മാതാവ് സിറിയക്കാരിയായിരുന്നു. മനഃശാസ്ത്രത്തിൽ ബിരുദമെടുത്തു പത്രപ്രവർത്തകയായി. അൽ -റാഷിദ് മാസികയുടെ എഡിറ്റർ -ഇൻ -ചീഫും അൽ -ഫിക്ര്-അൽ -മുആസിർ മാസികയുടെ പത്രാധിപരുമായും പ്രവർത്തിച്ചു. മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകാലത്ത് നിരോധനം ചുമത്തപ്പെട്ടതിനെ തുടർന്ന് 1982ൽ രാജ്യം വിട്ട് മൊറോക്കോയിൽ ഒമ്പതുവർഷം വിവിധ പത്രസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് ടുണീഷ്യയും ലബനോണുമായി ജീവിച്ചു. ഇപ്പോൾ ഫ്രാൻസിൽ പ്രവാസ ജീവിതം നയിക്കുന്നു. നോവൽ വിവിധ യൂറോപ്യൻ ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. "സ്നേഹിക്കുന്നവർ" എന്ന നോവലിന് 2004ലെ സാഹിത്യത്തിനുള്ള നജീബ് മഹ്ഫൂസ് അവാർഡ് ലഭിക്കുകയുണ്ടായി. "നാഫ്തലിൻ" എന്ന ആദ്യകഥാസമാഹാരം 1973ൽ ലബനോണിൽ പ്രസിദ്ധീകരിച്ചു. സാമൂഹ്യ വിലക്കുകൾക്കുള്ളിൽ അമർത്തിവയ്ക്കപ്പെട്ട സ്ത്രീജീവിതങ്ങളുടെ ആവശ്യങ്ങളും മോഹങ്ങളും വരച്ചുകാട്ടാൻ സംജ്ഞകളും ബിംബങ്ങളും കൊണ്ടുള്ള അതേ ആവിഷ്കാര തന്ത്രമാണ് കഥാകാരി സ്വീകരിച്ചിരിക്കുന്നത്.[1]

നോവലുകൾ തിരുത്തുക

  • അൽ-മഹ്ബൂബത്ത് (Al-Mahbubat - 2005)
  • ദ ലവ്ഡ് ഒൺസ്(2003)
  • അൽ-ഗുലാമ (The Maiden - 2000)
  • അൽ-വാല((Passion - 1993)
  • ഹബ്ബത്ത് അൽ-നാഫ്തലിൻ(Habbat Al-Naftalin -1986)
  • ലായ്ല വാ അൽ-ദിബ്(Laila and the Wolf - 1981)
  • ഹവാമിഷ് ഇലാൽ സയ്യിദ് ബാ((Notes to Mrs. B - 1973)
  • നാഫ്തലിൻ ബാഗ്ദാദിനെക്കുറിച്ചൊരു നോവൽ( Naphtalene: A Novel of Baghdad)

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.deshabhimani.com/periodicalContent1.php?id=576[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആലിയ_മംദൂഹ്&oldid=3624464" എന്ന താളിൽനിന്ന് ശേഖരിച്ചത്