ആലിയ ബിൻത് ഹുസൈൻ
ജോർദാനിലെ ഹുസൈൻ രാജാവിന്റെ ഏറ്റവും മൂത്ത പുത്രിയാണ് ആലിയ ബിൻത് ഹുസൈൻ (English: Princess Alia bint Hussein). ഹുസൈൻ രാജാവിന്റെ ആദ്യ ഭാര്യയായിരുന്ന ശരീഫ ദിന ബിൻത് അബ്ദുൽ ഹാമിദാണ് മാതാവ്. [1]
Princess Alia bint Hussein | |
---|---|
ജീവിതപങ്കാളി | Nasser Wasfi Mirza
(m. 1977; div. 1988) |
മക്കൾ | |
Hussein Mirza Talal Al-Saleh Abdul Hamid Al-Saleh | |
രാജവംശം | Hashemite |
പിതാവ് | Hussein of Jordan |
മാതാവ് | Dina bint Abdul-Hamid |
മതം | Islam |
വിദ്യാഭ്യാസം
തിരുത്തുക1956 ഫെബ്രുവരി 13ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. അമ്മാനിലെ അഹ്ലിയ്യ ഗേൾസ് സ്‌കൂളിലും റോസറി കോളേജിലുമായി പ്രഥാമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഇംഗ്ലണ്ടിലെ ലിമിങിലുള്ള സിബ്റ്റൺ പാർക്ക് സ്‌കൂളിലും യുകെയിലെ തന്നെ കെന്റിലുള്ള ബെനെൻഡൻ സ്‌കൂളിലും പഠിച്ചു. 1977ൽ ജോർദാൻ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഹോണേഴ്‌സ് ബിരുദം നേടി.
വിവാഹം
തിരുത്തുക1977 ഏപ്രിൽ 12ന് ജോർദാനിലെ റഗദാൻ കൊട്ടാരത്തിൽ വെച്ച് ലെഫ്റ്റനന്റ് കേണൽ നാസർ വസ്ഫി മിർസയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിൽ ഒരു മകനുണ്ട്- ഹുസൈൻ മിർസ (1981 ഫെബ്രുവരി 12ന് ജനിച്ചു.) 1988ൽ ആലിയയും മിർസയും വിവാഹ മോചിതരായി. പിന്നീട്, 1988 ജൂലൈ 30ന് സയ്യിദ് മുഹമ്മദ് സാലിഹ് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. തലാൽ അൽ സാലിഹും (ജനനം - 1989 സെപ്തംബർ 12), അബ്ദുൽ ഹാമിദ് അൽ സാലിഹും (ജനനം- 1992 നവംബർ 15ന്)
ജീവിതം, പ്രവർത്തന മേഖല
തിരുത്തുകബ്രിട്ടീഷ് സ്‌കൂൾ ഓഫ് ആർക്കിയോളജിയിൽ റെജിസ്ട്രാറായി പ്രവർത്തികുകയാണ് ആലിയ രാജകുമാരി. 1980 മുതൽ ഫഖറെൽനിസ്സ സെയ്ദ്‌സ് ആർട്ട് ഗ്രൂപ്പിൽ അംഗമാണ്.
അവലംബം
തിരുത്തുക- ↑ "Briefs". Star-Times. April 1, 2001. Retrieved 2010-07-17.
Last year Princess Alia Bint Al Hussein Al Saleh daughter of the late King Hussein of Jordan...
[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]