ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമാണ് ആലം ആര[1]. അർദേഷിർ ഇറാനി ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചത്. {ഹിന്ദി: आलमआरा} {ഉർദു: عالم آراء} (The Light of the World; 1931),[2] [3]. ഇത് ജോസെപ്ഫ്‌ ഡേവിഡിൻറെ പാഴ്സി നാടകത്തെ അവലമ്പിച്ചു തയ്യാറാക്കിയതാണ്. ഹിന്ദിയും ഉറുദുവും ഇടകലർത്തി സംസാരിച്ചിരുന്ന ഈ ചിത്രം 40,000 രൂപ മുടക്കി നാലു മാസം കൊണ്ടാണ് നിർമ്മിച്ചത്. ബോംബെയിലെ മജസ്റ്റിക്ക് തിയേറ്ററിൽ1931 മാർച്ച് 14 ന് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചു. രണ്ട് മാസക്കാലം ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സിനിമ കാണാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് സേനയുടെ സഹായം തേടേണ്ടി വന്നതായി പറയപ്പെടുന്നു.[4]

ആലം ആര
Alam Ara
Theatrical release poster
സംവിധാനംArdeshir Irani
നിർമ്മാണംImperial Movietone
രചനJoseph David
Urdu: Munshi Zaheer
അഭിനേതാക്കൾMaster Vithal
Zubeida
Jilloo, Sushila, Prithviraj Kapoor
സംഗീതംFerozshah M. Mistri
B. Irani
ഛായാഗ്രഹണംWilford Deming
Adi M. Irani
ചിത്രസംയോജനംEzra Mir
റിലീസിങ് തീയതിMarch 14, 1931
രാജ്യംഇന്ത്യഇന്ത്യ
ഭാഷഉർദു
സമയദൈർഘ്യം124 mins

ഇന്ത്യയിലെ ആദ്യ സിനിമഗാനമുള്ള ചലചിത്രം കൂടിയാണ് ആലം ആര. ഗാനം ആലപിച്ചത് ചിത്രത്തിലെ തന്നെ അഭിനേതാവായിരുന്ന വസീർ അഹമ്മദ് ഖാനായിരുന്നു. റെക്കോർഡിങ് സൗകര്യമില്ലാതിരുന്നതിനാൽ ഹാർമോണിയം തബല എന്നിവയുടെ അകമ്പടിയോടെ ലൈവായ് പാട്ട് പാടുകയായിരുന്നു. 230 ഓളം ചലച്ചിത്രങ്ങൾ ഇറാനി നിർമ്മിച്ചിട്ടുണ്ട്. 1937 ൽ ഇന്ത്യയിലെ ആദ്യത്തെ കളർ ചിത്രമായ കിസാൻ കന്യ നിർമ്മിച്ചതും ഇദ്ദേഹം തന്നെയാണ്.[4]

  1. "മലയാളം വാരിക 2013 മെയ് 31 നു പ്രസിദ്ധീകരിച്ചത്" (PDF). Archived from the original (PDF) on 2016-03-06. Retrieved 2013-10-08.
  2. Goddard, John. "Missouri Masala Fear not, St. Louisans: You don't need to go to Bombay to get your Bollywood fix" Riverfront Times, St. Louis, Missouri, July 30, 2003, Music section.
  3. Indian popular cinema: a narrative of cultural change
  4. 4.0 4.1 ബുക്ക്: റെക്കോർഡുകളിൽ ഇന്ത്യയും കേരളവും - ഡോ ടി. ആർ. ജയകുമാരി, ആർ വിനോദ് കുമാർ - ഡിസി ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=ആലം_ആര&oldid=3624434" എന്ന താളിൽനിന്ന് ശേഖരിച്ചത്