ആറാം സുസ്ഥിര വികസന ലക്ഷ്യം

ആറാം സുസ്ഥിര വികസന ലക്ഷ്യം (SDG 6 അല്ലെങ്കിൽ ആഗോള ലക്ഷ്യം 6) 2015-ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ്. "എല്ലാവർക്കും ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതയും സുസ്ഥിരമായ നടത്തിപ്പും ഉറപ്പാക്കുക" എന്നതാണ് അതിന്റെ ലക്ഷ്യം. [1]2030 എത്തുമ്പോഴേയ്ക്കും ഈ ലക്ഷ്യത്തിന് എട്ട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള പുരോഗതി അളക്കുന്നതിന് പതിനൊന്ന് സൂചകങ്ങൾ ഉപയോഗിക്കുന്നു[2]

ആറാം സുസ്ഥിര വികസന ലക്ഷ്യം
ദൗത്യ പ്രസ്താവന"Ensure availability and sustainable management of water and sanitation for all"
വാണിജ്യപരം?No
പദ്ധതിയുടെ തരംNon-Profit
ഭൂസ്ഥാനംinternational
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

സുരക്ഷിതവും ചെലവ് താങ്ങാനാകുന്നതുമായ കുടിവെള്ളം ലഭ്യമാക്കൽ; തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം അവസാനിപ്പിക്കൽ, ശുചിത്വം, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മലിനജല സംസ്കരണം, സുരക്ഷിതമായ പുനരുപയോഗം, ജല-ഉപയോഗ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ശുദ്ധജല ലഭ്യത ഉറപ്പാക്കൽ, IWRM നടപ്പിലാക്കൽ, ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നിവ ഈ ആറ് ലക്ഷ്യഫലങ്ങളിൽ ഉൾപ്പെടുന്നു. വികസ്വര രാജ്യങ്ങൾക്കു വേണ്ടിയുള്ള ജല-ശുചീകരണ പിന്തുണ വിപുലീകരിക്കുക, ജല-ശുചീകരണ പരിപാലനത്തിലെ പ്രാദേശിക ഇടപെടലുകളെ പിന്തുണയ്ക്കുക എന്നിവയാണ് നടപ്പാക്കൽ ലക്ഷ്യങ്ങളുടെ രണ്ട് മാർഗ്ഗങ്ങൾ[3][4].

4.5 ബില്യൺ ആളുകൾക്ക് നിലവിൽ സുരക്ഷിതമായ ശുചിത്വം ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും ജോയിന്റ് മോണിറ്ററിംഗ് പ്രോഗ്രാം (ജെഎംപി) 2017-ൽ റിപ്പോർട്ട് ചെയ്തത്.[5] 2017-ൽ, ആഗോള ജനസംഖ്യയുടെ 71 ശതമാനം മാത്രമാണ് സുരക്ഷിതമായി കുടിവെള്ളം ഉപയോഗിച്ചത്. 2.2 ബില്യൺ ആളുകൾക്ക് ഇപ്പോഴും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ല.. 2018-ൽ ജലമേഖലയിലേക്കുള്ള ഔദ്യോഗിക വികസന സഹായം (ഒഡിഎ) 9 ബില്യൺ ഡോളറായി വർദ്ധിച്ചു.[6]

ആറാം സുസ്ഥിര വികസന ലക്ഷ്യം മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, SDG 6-ലെ പുരോഗതി ആരോഗ്യവുമായി ബന്ധപ്പെട്ട SDG3 മെച്ചപ്പെടുത്തുകയും ഇത് SDG3 യെ പുരോഗതിയിലേക്ക് നയിക്കുകയും അതിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉയർന്ന സ്‌കൂൾ ഹാജരിലേക്കും നയിക്കുന്നു. കൂടാതെ SDG 4 ലെ പുരോഗതി വിദ്യാഭ്യാസത്തെ ഗുണനിലവാരമുള്ളതാക്കുന്നു.

References തിരുത്തുക

  1. "Goal 6: Clean water and sanitation". UNDP. Retrieved 28 September 2015.
  2. United Nations (2017) Resolution adopted by the General Assembly on 6 July 2017, Work of the Statistical Commission pertaining to the 2030 Agenda for Sustainable Development (A/RES/71/313)
  3. United Nations (2018). Sustainable Development Goal. 6, Synthesis report 2018 on water and sanitation. United Nations, New York. ISBN 9789211013702. OCLC 1107804829.
  4. Bartram, Jamie; Brocklehurst, Clarissa; Bradley, David; Muller, Mike; Evans, Barbara (December 2018). "Policy review of the means of implementation targets and indicators for the sustainable development goal for water and sanitation". npj Clean Water. 1 (1): 3. doi:10.1038/s41545-018-0003-0. S2CID 169226066.   Text was copied from this source, which is available under a Creative Commons Attribution 4.0 International License
  5. WHO and UNICEF (2017) Progress on Drinking Water, Sanitation and Hygiene: 2017 Update and SDG Baselines Archived 25 July 2019 at the Wayback Machine.. Geneva: World Health Organization (WHO) and the United Nations Children's Fund (UNICEF), 2017
  6. "Special edition: progress towards the Sustainable Development Goals. Report of the Secretary-General". undocs.org. Retrieved 2019-11-21.

External links തിരുത്തുക

Wikipedia's health care articles can be viewed offline with the Medical Wikipedia app.