ആയിശ അബ്ദുൽറഹ്മാൻ
ആയിശ അബ്ദുൽ റഹ്മാൻ (Arabic: عائشة عبد الرحمن) ഈജിപ്ഷ്യൻ എഴുത്തുകാരി[2]. ഗവേഷക, ചിന്തക എന്നീ നിലകളിൽ പ്രശസ്തി. ബിൻതുശ്ശാത്തിഈ (തീരത്തിന്റെ പുത്രി) എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. ജനനം 1993 നവംബർ ഈജിപ്തിലുള്ള ദിംയാത്ത് പട്ടണത്തിൽ[3]. 1931 ൽ സെക്കണ്ടറി വിദ്യാഭ്യാസവും 1939 ൽ കെയ്റോവിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും 1941 ൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും നേടി. അൽ അഹ്റാം പത്രത്തിൽ ജോലിചെയ്ത ആദ്യവനിത എന്ന സ്ഥാനവും അന്താരാഷ്ട്ര ഫൈസൽ അവാർഡ് നേടിയ ആദ്യവനിത എന്ന സ്ഥാനവും ആയിശ അബ്ദുൽ റഹ്മാന് അവകാശപ്പെട്ടതാണ്.
ആയിശ അബ്ദുൽ റഹ്മാൻ | |
---|---|
തൊഴിൽ |
|
Genre |
|
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | ഫൈസൽ അവാർഡ്, |
ജീവിതരേഖ
തിരുത്തുക1913 നവംബർ 18 ന് ഈജിപ്തിലുള്ള ദിംയാത്തിൽ ജനനം. അവരുടെ പിതാവും പ്രപിതാക്കളും അസ്ഹിൽ നിന്ന് പുറത്തിറങ്ങിയ പണ്ഡിതന്മാരായിരുന്നു. പ്രദേശത്തെ ഒരു മതപഠന കേന്ദ്രത്തിലെ അധ്യാപകനായിരുന്നു പിതാവായ അബ്ദുറഹ്മാൻ. പിതാവ് പഠനത്തിനായി പുറത്തുപോകുന്നതിന് തടസ്സം നിന്നതിനാൽ മാതാവിൽനിന്നായിരുന്നു പ്രാഥമിക പഠനം. ചെറുപ്രായത്തിൽ ഖുർആൻ മനപ്പാഠമാക്കുകയും സ്കൂളിൽ പോകുന്ന മറ്റുകുട്ടികളെക്കാൾ മികവു പുലർത്തുന്നതും ശ്രദ്ധയിൽ പെട്ട മാതാവ് പിതാവിന്റെ അസാന്നിദ്ധ്യത്തിൽ ആയിശയെ ആദ്യം അൽ മൻസൂറയിലുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.
വിദ്യാഭ്യാസം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Larousse Dictionary of Women, edited by Melanie Parry, Larousse, 1996
- ↑ Arab Women Novelists: The Formative Years and Beyond by Joseph T. Zeidan, State University of New York Press, 1995
- ↑ "Obituary: Aisha Abdul-Rahman". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 1998-12-15. Retrieved 2018-03-18.