ആമി സീമോൺസ്
ഡച്ച് വീൽചെയർ റേസറാണ് ആമി സീമോൺസ് (ജനനം: 18 മെയ് 1985). സെറിബ്രൽ പാൾസി, സ്കോളിയോസിസ് എന്നിവ സീമോൺസ് ജനിക്കുമ്പോൾ തന്നെ രോഗനിർണയം നടത്തിയിരുന്നു. 2005-ൽ അത്‌ലറ്റിക്സ് ഏറ്റെടുത്ത അവർ 2010-ൽ ഗൗരവമായി മത്സരിക്കാൻ തുടങ്ങി. അവരുടെ വൈകല്യ തരംതിരിവ് T34 ക്ലാസിഫിക്കേഷൻ ആണ്. ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ 100 മീറ്ററിലും 200 മീറ്ററിലും അവർ രണ്[[ടാം സ്ഥാനത്തെത്തി. 2013-ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടി. 2014 ൽ ഐപിസി അത്‌ലറ്റിക്‌സ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെള്ളിയും 800 മീറ്ററിൽ വെങ്കലവും നേടി.[1]
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Dutch |
ജനനം | Eindhoven, Netherlands | മേയ് 18, 1985
ഉയരം | 1.72 മീറ്റർ (5 അടി 8 ഇഞ്ച്) |
ഭാരം | 57 കിലോഗ്രാം (2,000 oz) |
Sport | |
കായികയിനം | Wheelchair racing |
Disability class | T34 |
Updated on 7 Dec 2014. |
അവലംബം
തിരുത്തുക- ↑ Infostrada Sports. "Biographies". International Paralympic Committee. Retrieved 7 December 2014. (search for Siemons)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Personal website Archived 2020-08-03 at the Wayback Machine.