അമേരിക്കയിലെ ഒരു മുസ്‌ലിം നേതാവും പ്രഭാഷകയുമായിരുന്നു ആമിന അസ്സിൽമി (1945 - 5 മാർച്ച് 2010) [1][2]. ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്ലിം വുമൺ ഡയറക്ടർ ആയിരുന്ന[3] അവർ അമേരിക്കയിലുടനീളം സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ആക്റ്റിവിസ്റ്റായിരുന്നു.

Aminah Assilmi
ജനനം
Janice Huff

1945
മരണം5 March 2010
തൊഴിൽAmerican broadcast journalist

ജീവിതരേഖ തിരുത്തുക

പ്രൊട്ടസ്റ്റന്റ് പ്രബോധകയായിരുന്ന ജാനിസ് ഹഫ് എന്ന യുവതിയാണ് 1977-ൽ ആമിന അസ്സിൽമി ആയി മാറുന്നത്. മുസ്‌ലിംകളായ ചില സഹപാഠികളെ തന്റെ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോഴാണ് ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുമായി പരിചയപ്പെടാനിടയായത്. ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്ലീം വുമണിന്റെ ഡയറക്ടർ എന്ന നിലയിൽ അവർ വിവിധ കാമ്പസുകൾ സന്ദർശിച്ചുകൊണ്ട് ഇസ്‌ലാമിക പഠനപ്രഭാഷണങ്ങൾ നടത്തിവന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകൾ എന്ന പട്ടികയിൽ (2009) അവർ ഇടം പിടിച്ചിരുന്നു.[4][5] 2001 മുതൽ അമേരിക്കയിലെ തപാൽ വകുപ്പ് ഈദ് സ്റ്റാമ്പ് പുറത്തിറക്കി വരുന്നതിൽ ആമിന അസ്സിൽമി പങ്കുവഹിച്ചിരുന്നു[4]. ഇസ്‌ലാമികപഠനത്തിനായുള്ള ഒരു കേന്ദ്രം അവർ നിർമ്മിക്കുകയുണ്ടായി. നാഷണൽ ഫിലിം ബോർഡ് ഓഫ് കാനഡ, വടക്കേ അമേരിക്കയിലെ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് 2005-ൽ പുറത്തിറക്കിയ മീ ആൻഡ് മോസ്ക് എന്ന ഡോക്യുമെന്ററി ചിത്രത്തിൽ ആമിനയും ഉൾപ്പെട്ടിട്ടുണ്ട്.[6] 2010 മാർച്ച് 5 ന് ന്യൂയോർക്കിലെ ഒരു പരിപാടിയിൽ നിന്ന് മടങ്ങവെ, ഒരു വാഹനാപകടത്തിൽ അസിൽമിയും മൂത്തമകനും മരിച്ചു. അവളുടെ ഇളയ മകനും മറ്റൊരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മാതാവിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത മകൾ, ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ സജീവമായി നേതൃത്വം നൽകിവരുന്നു[1].

അവലംബം തിരുത്തുക

  1. 1.0 1.1 "Aminah Assilmi: A Leader Lost". About.com. March 6, 2010. Archived from the original on 2016-03-04. Retrieved March 30, 2010.
  2. "CAIR Offers Condolences on Passing of Aminah Assilmi". Prnewswire.com. Retrieved 2015-05-13.
  3. "International Union of Muslim Women Home". Iumw.org. Archived from the original on 2019-11-28. Retrieved 2015-05-13.
  4. 4.0 4.1 Samana Siddiqui. "Who was Aminah Assilmi?". SoundVision.com. Archived from the original on 2013-04-25. Retrieved 2015-05-13.
  5. ESPOSITO, JOHN. "THE 500 MOST INFLUENTIAL MUSLIMS" (PDF). themuslim500.com. The royal islamic strategic studies centre. Retrieved 9 August 2021.
  6. Ken Lem, Val (April 2006). "Me and the Mosque". Canadian Materials. XII (17). Archived from the original on 2014-04-11. Retrieved 2021-08-09.

 

"https://ml.wikipedia.org/w/index.php?title=ആമിന_അസ്സിൽമി&oldid=3838394" എന്ന താളിൽനിന്ന് ശേഖരിച്ചത്