ആമയുടെ ആകൃതിയോട് സാമ്യമുള്ള വണ്ടുകൾ(Cassidinae). Coleoptera എന്ന ഓർഡറിൽ പെടുന്നു. ദീർഘവൃത്താകാരമായതും കോൺവെക്സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകൾക്ക്. ഇലകളിലാണ് ഇവയുടെ താമസം. ഇലവണ്ടുകൾ എന്ന വിഭാഗത്തിൽപ്പെടുന്നവയാണിവർ. ആകർഷകങ്ങളായ നിറങ്ങളിൽ വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്നു. ഒരു സെന്റീമീറ്റർ വരെ വലിപ്പം. സ്വർണയാമവണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലർന്ന സ്വർണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവയുടെ നിറം ഓറഞ്ചായി മാറും. ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക സ്പീഷീസുകളുടെയും വർണാഭമായ നിറങ്ങൾ മരണത്തോടെ ഇല്ലാതാവും. [1]

Hispinae
Platypria sp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Subfamily:
Hispinae

Gyllenhal, 1813
Tribes
ഒരു തരം ആമവണ്ട‌്

ജീവിതചക്രം

തിരുത്തുക

ലാർവ്വയും മാതൃജീവിയും ഒരു ചെടിയിൽത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വർഷത്തിൽ തന്നെ നിരവധി തലമുറകൾക്ക് ജന്മം നൽകും.

  1. https://insects.tamu.edu/fieldguide/bimg195.html
"https://ml.wikipedia.org/w/index.php?title=ആമവണ്ട്&oldid=1735663" എന്ന താളിൽനിന്ന് ശേഖരിച്ചത്