ശത്രുവിനെ നശിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നടത്തുന്ന ദുർമന്ത്രവാദമാണ് ആഭിചാരം. മാരണം ഒരുതരം ആഭിചാരകർമമാണ്. തലയോട്ടി അസ്ഥിക്കഷണങ്ങൾ[1] കോഴി, ഓന്ത്, പൂച്ച, തവള, പല്ലി എന്നിവയുടേയും മറ്റും അറുത്ത തല[അവലംബം ആവശ്യമാണ്] മുതലായവ ആഭിചാരത്തിന് ഉപയോഗിക്കാറുണ്ട്. ലോഹക്കഷണത്തിൽ അടയാളങ്ങളും ചിത്രങ്ങളും മറ്റും വരച്ച് പൂജചെയ്ത് ശത്രു വരുന്ന വഴിയിൽ വച്ച് അറിയാതെ മറികടക്കാൻ ഇടയാക്കുക ഒരു രീതിയാണ്.[അവലംബം ആവശ്യമാണ്]

Wiktionary
Wiktionary
ആഭിചാരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ഉച്ചേലി തെയ്യത്തോട് അനുബന്ധിച്ചു നടത്തുന്ന ആൾരൂപം കൊണ്ടുള്ള ആഭിചാരം

സമൂഹത്തിൽ ഏറിയ പങ്കും ഇതിനെ അന്ധവിശ്വാസമായി കണക്കാക്കുന്നു. ഇതിനു പരിഹാരമായി പലതരം പൂജകൾ ചെയ്യാമെന്നും വിശാസമുണ്ട്.[2]

കർണാടക മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ തനിക്കെതിരേ ശത്രുക്കൾ ആഭിചാരകർമ്മം നടത്തുന്നുവെന്ന് പരസ്യമായി ആരോപിച്ചിട്ടുണ്ട്.[2] ആഭിചാരക്രിയകൾ ചെയ്തുവെന്ന കുറ്റമാരോപിച്ച് വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.[3][1]

അവ‌ലംബം തിരുത്തുക

  1. 1.0 1.1 "24 അംഗ ഇന്ത്യൻ ആഭിചാരസംഘം ഒമാനിൽ പിടിയിൽ". വൺഇന്ത്യ മലയാളം. Archived from the original on 26 February 2014. Retrieved 26 February 2014.
  2. 2.0 2.1 "ആഭിചാരം:യെദ്യൂരപ്പ മറുക്രിയകൾ തുടങ്ങിയതായി റിപ്പോർട്ട്‌". മാതൃഭൂമി. Archived from the original on 26 February 2014. Retrieved 26 February 2014.
  3. "ആഭിചാരം; സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ". മെട്രോവാർത്ത. 8 June 2013. Archived from the original on 26 February 2014. Retrieved 26 February 2014.
"https://ml.wikipedia.org/w/index.php?title=ആഭിചാരം&oldid=3350942" എന്ന താളിൽനിന്ന് ശേഖരിച്ചത്