ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്

സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾക്ക് പരസ്പരം ആശയവിനിമയം നടത്തുവാനുള്ള ഒരു സമ്പർക്കമുഖമാണ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് (application programming interface) അഥവാ എ.പി.ഐ. (API). സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, ലൈബ്രറികൾ, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ തുടങ്ങിയവയ്ക്കൊക്കെ എ.പി.ഐ കൾ ഉണ്ടാവും. എ.പി.ഐ കൾ ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകൾക്കും ആപ്ലിക്കേഷനുകൾക്കും പരസ്പരം സേവനങ്ങളും സഹായങ്ങളും മറ്റും ചോദിച്ചു വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സാധിക്കും[1] .

ആശയംതിരുത്തുക

ഒരു എ.പി.ഐ താഴെ പറയുന്നതെന്തുമാവാം :

  • ഒരു പ്രോഗ്രാമിങ്ങ് ഭാഷയുടെ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള ലൈബ്രറികൾ, ഉദാഹരണത്തിന് സി++ലുള്ള സ്റ്റാൻഡേർഡ് റ്റെമ്പ്ലേറ്റ് ലൈബ്രറി
  • ഒരു പ്രത്യേക പ്രശ്നത്തിനുമാത്രം പരിഹാരം കാണുവാനുള്ള ഉപാധി, ഉദാഹരണത്തിന് ഗൂഗിൾ മാപ്സ് എ.പി.ഐ.
  • പ്രോഗ്രാമിങ്ങ് ഭാഷാബന്ധിതമായ എ.പി.ഐകൾ, അതായത് ഒരു പ്രത്യേക പ്രോഗ്രാമിങ്ങ് ഭാഷയിൽ നിന്നുകൊണ്ട്, ആ ഭാഷയുടെ വ്യാകരണമുപയോഗിച്ചു മാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നവ.
  • ഭാഷാബന്ധിതമല്ലാത്തവ, അതായത് ഏത് പ്രോഗ്രാമിങ്ങ് ഭാഷയുപയോഗിച്ചും വിളിക്കുവാൻ സാധിക്കുന്ന എ.പി.ഐകൾ.

എ.പി.ഐ എന്നു പറയുമ്പോൾ ഒരു പ്രത്യേക ഫങ്ഷനോ, സമ്പൂർണ്ണമായ ഒരു സമ്പർക്കമുഖമോ, ഒരു കൂട്ടം എ.പി.ഐകളോ ഒക്കെ ആവാം, ആയതിനാൽ അർഥത്തിന്റെ വ്യാപ്തി ഉപയോഗിക്കുന്ന സന്ദർഭം പോലെ ഇരിക്കും.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് - കമ്പ്യൂട്ടർവേൾഡ് "ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്".

  1. "ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്". കമ്പ്യൂട്ടർ വേൾഡ്. ശേഖരിച്ചത് 1 സെപ്റ്റംബർ 2011.