ഒരു അമേരിക്കൻ പ്രസവചികിത്സകൻ/ഗൈനക്കോളജിസ്റ്റാണ് ആന്റണി ലെവാറ്റിനോ . അദ്ദേഹം മുമ്പ് അൽബാനി മെഡിക്കൽ സെന്ററിൽ പ്രൊഫസറായും സ്റ്റുഡന്റ് ആന്റ് റെസിഡൻസി പ്രോഗ്രാം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1]

ജീവചരിത്രം

തിരുത്തുക

ഡോ. ആന്റണി ലെവാറ്റിനോ, എം.ഡി./ജെ.ഡി. 1976-ൽ ആൽബനി മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി. 1993-ൽ, ഡോ. ആന്റണി ലെവാറ്റിനോ ന്യൂയോർക്കിലെ അൽബാനിയിലുള്ള അൽബാനി ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടി. അദ്ദേഹം ആൽബനി മെഡിക്കൽ കോളേജിലെ ഫാക്കൽറ്റിയിൽ ഏഴ് വർഷം സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം മെഡിക്കൽ വിദ്യാർത്ഥികളെയും മെഡിക്കൽ റെസിഡന്റുകളെയും പ്രസവചികിത്സയും ഗൈനക്കോളജിയും പഠിപ്പിച്ചു.

ലെവാറ്റിനോയും ഭാര്യയും ഒരു കുട്ടിയെ ഗർഭം ധരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല തൽഫലമായി അവർ ഹെതർ എന്ന പെൺകുട്ടിയെ ദത്തെടുത്തു. ദത്തെടുക്കൽ പ്രക്രിയയുടെ സമയത്ത് ലെവാറ്റിനോയുടെ ഭാര്യ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. കുടുംബം ഹീതറിനെ ദത്തെടുത്തതിനുശേഷം, ലെവാറ്റിനോ ഗർഭച്ഛിദ്രം തുടർന്നു. ഹീതറിന്റെ ആറാം ജന്മദിനത്തിന് രണ്ട് മാസം മുമ്പ്, അവർ കാറിടിച്ച് മരിച്ചു. ഈ സംഭവത്തിനുശേഷം, ലെവാറ്റിനോയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ ബുദ്ധിമുട്ടായിരുന്നു.

  1. "About Dr. Levatino". AbortionProcedures.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-03-31. Retrieved 2019-05-21.
"https://ml.wikipedia.org/w/index.php?title=ആന്റണി_ലെവാറ്റിനോ&oldid=3896976" എന്ന താളിൽനിന്ന് ശേഖരിച്ചത്