ആന്നി മൊറിൽ സ്മിത്ത്
ആന്നി മൊറിൽ സ്മിത്ത് (February 13, 1856 – 1946) ഒരു സസ്യശാസ്ത്രജ്ഞയും ബ്രയോഫൈറ്റുകളെപ്പറ്റി പഠിക്കുന്ന (ബ്രയോളജിസ്റ്റ്) ശാസ്ത്രജ്ഞയുമായിരുന്നു. ബ്രൂക്‌ലിനിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. അവർ സ്വയം പഠനം നടത്തിയാണ് തന്റെ ഇഷ്ടവിഷയത്തിൽ പ്രാവീണ്യം നേടിയത്. അങ്ങനെ അന്നത്തെ വിശ്രുത മോസ് സസ്യങ്ങളെപ്പറ്റി പഠിക്കുന്നവരുടെ സംഘടനയുടെ അവിഭാജ്യ ഘടകമായി മാറി. [1] [2] 1906 മുതൽ 1911 വരെ ബ്രയോളജിസ്റ്റ് മാഗസിന്റെ മുഴുവൻസമയ എഡിറ്റർ ആയിരുന്നു. അനെകം പുസ്തകങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന്നി മൊറിൽ സ്മിത്ത് | |
---|---|
ജനനം | February 13, 1856 |
മരണം | 1946 |