ആന്തണി ട്രൊലോപ്പെ
ആന്തണി ട്രൊലോപ്പെ (/ˈtrɒləp/; ജീവിതകാലം : 24 ഏപ്രിൽ 1815 – 6 ഡിസംബർ 1882) വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. അദ്ദേഹത്തിൻറെ ഏറ്റവും അറിയപ്പെടുന്ന കൃതികളിൽ, “Chronicles of Barsetshire” എന്ന് അറിയപ്പെടുന്ന ഒരു നോവൽ പരമ്പരയും ഉൾപ്പെടുന്നു. Barsetshire എന്ന സാങ്കൽപ്പിക കൌണ്ടിയാണ് ഈ നോവലുകളുടെ പശ്ചാത്തലം. രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലുള്ള നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[1]
ആന്തണി ട്രൊലോപ്പെ | |
---|---|
ജനനം | London, UK | 24 ഏപ്രിൽ 1815
മരണം | 6 ഡിസംബർ 1882 London, UK | (പ്രായം 67)
ദേശീയത | British |
തൊഴിൽ | Novelist; postal worker |
ജീവിതപങ്കാളി(കൾ) | Rose Heseltine |
ബന്ധുക്കൾ | Thomas Anthony Trollope (father), Frances Milton Trollope (mother), Thomas Adolphus Trollope (brother) |
ഒപ്പ് | |
ആദ്യകാല കൃതികൾ
തിരുത്തുകഒരു നോവലിസ്റ്റാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ട്രൊലോപ്പെ അയർലണ്ടിലായിരുന്ന മൂന്നുവർഷം വളരെക്കുറച്ചു സാഹിത്യരചനകളേ നടത്തിയിരുന്നുള്ളു. അദ്ദേഹത്തിൻറെ വിവാഹം നടക്കുന്ന സമയത്ത് ആദ്യനോവലായ “The Macdermots of Ballycloran” ൻറെ ആദ്യ മൂന്നു വാല്യങ്ങൾ മാത്രമേ എഴുതിയിരുന്നുള്ളു. പിന്നീട് കുറഞ്ഞ സമയത്തിനുള്ളിൽ ഇതു പൂർത്തിയാക്കുകയും ചെയ്തു. മരണം 1882 ൽ ലണ്ടനിൽ വച്ച് ട്രൊലോപ്പെ അന്തരിക്കുകയും കെൻസൽ ഗ്രീൻ സെമിത്തേരിയിൽ സമകാലികനായിരുന്ന വിൽക്കീ കോളിൻസിൻറെ ശവകുടീരത്തിനു സമീപം സംസ്കരിക്കപ്പെടുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Nardin, Jane (1990). "The Social Critic in Anthony Trollope's Novels," Studies in English Literature, 1500–1900, Vol. XXX, No. 4, pp. 679–696.