ആനി കെന്നി

ഇംഗ്ലീഷ്കാരിയായ തൊഴിലാളി വർഗ്ഗക്കാരിയും സോഷ്യലിസ്റ്റ് ഫെമിനിസ്റ്റും

ഒരു ഇംഗ്ലീഷുകാരിയായ തൊഴിലാളി വർഗ്ഗക്കാരിയും സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുമായിരുന്നു ആനി കെന്നി (ജീവിതകാലം, 13 സെപ്റ്റംബർ 1879 - 9 ജൂലൈ 1953) [1] അവർ വനിതാ സാമൂഹിക രാഷ്ട്രീയ യൂണിയനിലെ ഒരു സുപ്രധാന വ്യക്തിയായിയിരുന്നു. ലണ്ടനിൽ മിന്നി ബാൽഡോക്കിനൊപ്പം അവർ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിച്ചു.[2] 1905-ൽ ക്രിസ്റ്റബെൽ പാങ്ക്ഹർസ്റ്റും ആക്രമണത്തിനും പ്രതിരോധത്തിനും തടവിലാക്കപ്പെട്ടപ്പോൾ സ്ത്രീകൾക്ക് വോട്ട് സംബന്ധിച്ച വിഷയത്തിൽ മാഞ്ചസ്റ്ററിൽ നടന്ന ലിബറൽ റാലിയിൽ സർ എഡ്വേർഡ് ഗ്രേയെ ചോദ്യം ചെയ്തതിന് ശേഷം കെന്നി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. തീവ്രവാദ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് യുകെയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള പോരാട്ടത്തിൽ ഒരു പുതിയ ഘട്ടം ഉദ്ഘാടനം ചെയ്തതിന്റെ ബഹുമതി ഈ സംഭവത്തിന് ലഭിക്കുന്നു. എമ്മലൈൻ പെത്തിക്-ലോറൻസ്, മേരി ബ്ലാത്ത്‌വേറ്റ്, ക്ലാര കോഡ്, അഡെല പാങ്ക്ഹർസ്റ്റ്, ക്രിസ്റ്റബെൽ പാങ്ക്ഹർസ്റ്റ് എന്നിവരുമായി ആനിക്ക് ചങ്ങാത്തമുണ്ടായിരുന്നു.

ആനി കെന്നി
Annie Kenney, 1909.jpg
1909 ൽ ആനി കെന്നി
ജനനം
ആനി കെന്നി

(1879-09-13)13 സെപ്റ്റംബർ 1879
മരണം9 ജൂലൈ 1953(1953-07-09) (പ്രായം 73)
ദേശീയതബ്രിട്ടീഷ്
തൊഴിൽരാഷ്ട്രീയ ആക്ടിവിസവും ട്രേഡ് യൂണിയനിസവും
അറിയപ്പെടുന്നത്Political activist and suffragette for the Women's Social and Political Union

അവലംബംതിരുത്തുക

  1. Linehan, Thomas (2012). Modernism and British Socialism. Springer. p. 39.
  2. Jackson, Sarah (12 October 2015). "The suffragettes weren't just white, middle-class women throwing stones". The Guardian. ശേഖരിച്ചത് 22 February 2018.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനി_കെന്നി&oldid=3545212" എന്ന താളിൽനിന്ന് ശേഖരിച്ചത്