ആനി കൂപ്പർ ബോയ്ഡ് (ജീവിതകാലം: 1880-1935) ഒരു അമേരിക്കൻ ഫെമിനിസ്റ്റും വാട്ടർ കളറിസ്റ്റും ഡയറിസ്റ്റുമായിരുന്നു.[1]

ആനി കൂപ്പർ ബോയ്ഡ്
പ്രമാണം:Photo of Annie Cooper Boyd.jpg
ജനനം
ആനി ബേൺഹാം കൂപ്പർ

1880 (1880)
സാഗ് ഹാർബർ, ന്യൂയോർക്ക്
മരണം1935 (വയസ്സ് 54–55)
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്പെയിൻറിംഗ്
ജീവിതപങ്കാളി(കൾ)
വില്യം ജോൺ ബോയ്ഡ്
(m. 1895)

ജീവിതരേഖ

തിരുത്തുക

ആനി ബേൺഹാം കൂപ്പർ എന്ന പേരിൽ ഒരു സമ്പന്ന ബോട്ട് നിർമ്മാതാവായിരുന്ന വില്യം കൂപ്പറിന്റെ മകളായി ന്യൂയോർക്കിലെ സാഗ് ഹാർബറിലാണ് ബോയ്ഡ് ജനിച്ചത്. മാതാപിതാക്കളുടെ  പതിനൊന്ന് മക്കളിൽ ഇളയവളായിരുന്നു അവർ.[2] 16-ആം വയസ്സിൽ ഒരു ഡയറി സൂക്ഷിക്കാൻ തുടങ്ങിയ അവർ, അതിൽ പ്രായപൂർത്തിയായപ്പോഴും നന്നായി എഴുതിക്കൊണ്ടിരുന്നു.[3] 1894-ൽ പിതാവിൻറെ മരണത്തിന് ഒരു വർഷത്തിനുശേഷം അവർ വില്യം ജോൺ ബോയ്ഡിനെ വിവാഹം കഴിക്കുകയും അദ്ദേഹത്തോടൊപ്പം ബ്രൂക്ലിനിലേക്ക് താമസം മാറുകയും ചെയ്തു. സാഗ് ഹാർബറിൽ പിതാവ് അവൾക്ക് ഇഷ്ടദാനമായി കൊടുത്ത കോട്ടേജ് അവർ ഒരു വേനൽക്കാല വസതിയായി ഉപയോഗിച്ചു. മകൻ വില്യം 1898-ലും മകൾ നാൻസി മൂന്ന് വർഷത്തിന് ശേഷവും ജനിച്ചു.[4] ന്യൂയോർക്ക് നഗരത്തിൽ സഹോദരിമാരായ ഹെൻറിയേറ്റ, വിർജീനിയ ഗ്രാൻബെറി എന്നിവരിൽ നിന്ന് അവൾ പാഠങ്ങൾ പഠിക്കുകയും സഹോദരിമാർ  പിന്നീട് സാഗ് ഹാർബറിൽ അവളെ സന്ദർശിക്കുകയുംചെയ്തു. വില്യം മെറിറ്റ് ചേസ് നടത്തിയിരുന്ന ഷിൻ‌കോക്ക് ഹിൽസ് സമ്മർ സ്കൂൾ ഓഫ് ആർട്ടിലും സമയം ചെലവഴിച്ച അവരുടെ അവളുടെ അദ്ധ്യാപകൻ മിക്കവാറും ചാൾസ് എൽമർ ലാംഗ്ലി ആയിരുന്നു.[5] ഒടുവിൽ ഭർത്താവുമായി സാഗ് ഹാർബറിലെ കോട്ടേജിൽ താമസിക്കാൻ മുഴുവൻ സമയവും മടങ്ങിപ്പോയി, അവിടെ ഹെറാൾഡ് ഹൗസ് ടീ റൂം തുറന്ന് പ്രവർത്തിപ്പിച്ചു.[6]

ബോയിഡിന്റെ പല പെയിന്റിംഗുകളും ഇപ്പോൾ അവളുടെ മുൻ കോട്ടേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഗ് ഹാർബർ ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുണ്ട്.[7][8] കെട്ടിടം മുഴുവൻ പെയിന്റിംഗുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.[9][10] അവരുടെ ഡയറിയിൽ നിന്നുള്ള ഉദ്ധരണികളും പെയിന്റിംഗുകളും  ആങ്കർ ടു വിൻഡ്വേർഡ്: ദ ഡയറീസ് ആൻറേ പെയിൻറിംഗ് ഓഫ് ആനീ കൂപ്പർ ബോയ്ഡ് (1880-1935) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.[11]

  1. Boody, Peter (20 August 2006). "New Life for an Early Feminist's House". Retrieved 9 January 2017 – via NYTimes.com.
  2. Gallagher, Gail (22 March 2015). "Painting the Hamptons: Annie Cooper Boyd". Retrieved 9 January 2017.
  3. "The East End seen through Annie Cooper Boyd's eyes". 11 May 2010. Retrieved 9 January 2017.
  4. Gallagher, Gail (22 March 2015). "Painting the Hamptons: Annie Cooper Boyd". Retrieved 9 January 2017.
  5. Gallagher, Gail (3 April 2015). "Painting the Hamptons: Annie Cooper Boyd, Artistic Influences". Retrieved 9 January 2017.
  6. Boody, Peter (20 August 2006). "New Life for an Early Feminist's House". Retrieved 9 January 2017 – via NYTimes.com.
  7. "Sag Harbor Historical Society Toasting To Annie Cooper Boyd's 150th Birthday During Annual Hamptons ... – Out And About – For The Cause". 9 December 2014. Retrieved 9 January 2017.
  8. "Annie Cooper Boyd House". Archived from the original on 2017-09-04. Retrieved 9 January 2017.
  9. Gallagher, Gail (28 March 2015). "Painting the Hamptons: The Mermaid Bath". Retrieved 9 January 2017.
  10. Boody, Peter (20 August 2006). "New Life for an Early Feminist's House". Retrieved 9 January 2017 – via NYTimes.com.
  11. "The East End seen through Annie Cooper Boyd's eyes". 11 May 2010. Retrieved 9 January 2017.
"https://ml.wikipedia.org/w/index.php?title=ആനി_കൂപ്പർ_ബോയ്ഡ്&oldid=3907419" എന്ന താളിൽനിന്ന് ശേഖരിച്ചത്