ആനാ ടിഷു

ഫ്രഞ്ച്-ചിലിയൻ ഗായിക

ആനാ മരിയ മെറിനോ ടിഷു ([tiʒu]), എന്ന ആനാ ടിഷു ഒരു ഫ്രഞ്ച്-ചിലിയൻ ഗായികയാണ്. 1990 കളുടെ അവസാനത്തിൽ മാകിസാ എന്ന ചിലിയൻ ഹിപ്-ഹോപ് ബാൻഡിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിലെങ്ങും അറിയപ്പെട്ടു. 2006-ൽ, മെക്സിക്കൻ ഗായിക ജൂലിയേറ്റ വെനാഗിയുമായി ചേർന്ന് നിർമിച്ച "എറെസ് പാരാ മി" എന്ന ഹിറ്റ് ഗാനത്തിലൂടെ ലാറ്റിൻ പോപ്പിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. 2009 ൽ ഇറങ്ങിയ 1977 [1]എന്ന ആൽബം കൂടുതൽ വ്യാപകമായി അംഗീകാരം നേടി. ഈ ആൽബത്തിന് മികച്ച ലാറ്റിൻ റോക്ക് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. എഎംസി ചാനൽ അവതരിപ്പിച്ച പ്രശസ്ത ടെലിവിഷൻ പരമ്പര ബ്രേക്കിങ്ങ് ബാഡ്, കോമഡി സെൻട്രലിന്റെ ബ്രോഡ് സിറ്റി, ഇഎ സ്പോർട്സ് നിർമിച്ച വീഡിയോ ഗെയിം ഫിഫ 11 എന്നിവയിൽ ഈ ആൽബത്തിലെ "1977" എന്ന സിംഗിൾ ഉപയോഗിക്കപ്പെട്ടു. [2]

ആനാ ടിഷു
Ana Tijoux
Ana Tijoux
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAnamaría Merino Tijoux
ജനനം (1977-06-12) 12 ജൂൺ 1977  (47 വയസ്സ്)
Lille, France
വിഭാഗങ്ങൾAlternative hip-hop, Latin pop, urban contemporary, R&B
തൊഴിൽ(കൾ)Musician
വർഷങ്ങളായി സജീവം1997–present

ചിലിയിൽ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലഘട്ടത്തിൽ ഫ്രാൻസിലേക്ക് കുടിയേറിയ ചിലിയൻ മാതാപിതാക്കളുടെ മകളാണ് ആനാ ടിഷു.

  1. "Hip-Hop Artistry Knows No Borders". NPR. 2010-07-29. Retrieved 2013-10-21.
  2. "Chilean rapper Ana Tijoux brings the sound of protest and nostalgia to the New Parish". Oakland North. Retrieved 2013-10-21.
"https://ml.wikipedia.org/w/index.php?title=ആനാ_ടിഷു&oldid=4098811" എന്ന താളിൽനിന്ന് ശേഖരിച്ചത്