അങ്കര

(ആനവിരട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്[1].

അങ്കര
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Urticaceae
Genus: Dendrocnide
Species:
D. sinuata
Binomial name
Dendrocnide sinuata
(Blume) Chew
Synonyms
  • Urtica sinuata Blume
  • Laportea crenulata (Roxb.) Gaud.

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Devil Nettle, Elephant Nettle[2], Fever Nettle,

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-11. Retrieved 2012-12-29.
  2. Janaki Lenin (11 February 2011), "My Husband and other Animals — Innocent plant, deadly sting", The Hindu - S & T » ENERGY & ENVIRONMENT, Chennai: Kasturi & Sons Ltd., retrieved 26 February 2012

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കര&oldid=3928329" എന്ന താളിൽനിന്ന് ശേഖരിച്ചത്