ആനറ്റ് ബെനിംഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ആനറ്റ് ബെനിംഗ്[1] (ജനനം: മെയ് 29, 1958)[2] ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1980 ൽ കൊളറാഡോ ഷേക്സ്പീയർ ഫെസ്റ്റിവൽ കമ്പനിയുടെ നാടകവേദിയിലൂടെ അവർ തൻറെ അഭിനയജീവിതത്തിനു തുടക്കം കുറിക്കുകയും 1984 ൽ അമേരിക്കൻ കൺസർവേറ്ററി തീയേറ്ററിൽ ലേഡി മാക്ബത്തിന്റെ വേഷം അവതരിപ്പിക്കുകയും ചെയ്തു. കോസ്റ്റൽ ഡിസ്റ്റർബൻസസ് എന്ന നാടകത്തിലൂടെ ബ്രാഡ്വേ നാടകവേദിയിൽ അരങ്ങേറ്റം നടത്തുകയും 1987 ലെ മികച്ച ഫീച്ചർ നടിക്കുള്ള ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ദി ഗ്രിഫ്‍റ്റേർസ് (1990), അമേരിക്കൻ ബ്യൂട്ടി (1999), ബീയിംഗ് ജൂലിയ (2004), ദി കിഡ്സ് ആർ ആൾ റൈറ്റ് (2010) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ നാലു തവണ അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ആനറ്റ് ബെനിംഗ്
ജനനം
Annette Carol Bening

(1958-05-29) മേയ് 29, 1958  (66 വയസ്സ്)
വിദ്യാഭ്യാസംSan Diego Mesa College
San Francisco State University (BA)
American Conservatory Theater (MFA)
തൊഴിൽActress
സജീവ കാലം1980–present
ജീവിതപങ്കാളി(കൾ)
J. Steven White
(m. 1984; div. 1991)
(m. 1992)
കുട്ടികൾ4
  1. "#83 Royal Descents, Notable Kin, and Printed Sources: A Third Set of Ten Hollywood Figures (or Groups Thereof), with a Coda on Two Directors". AmericanAncestors.org. April 18, 2008. Archived from the original on 2011-05-24. Retrieved January 21, 2013.
  2. "Annette Bening Biography: Film Actress (1958–)". Biography.com (FYI / A&E Networks). Archived from the original on July 3, 2016. Retrieved February 6, 2017.
"https://ml.wikipedia.org/w/index.php?title=ആനറ്റ്_ബെനിംഗ്&oldid=4133673" എന്ന താളിൽനിന്ന് ശേഖരിച്ചത്