കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം മരപ്പല്ലിയാണ് ആനമുടി മരപ്പല്ലി - ക്നാമാസ്പിസ് ആനമുടിയെൻസിസ് (ശാസ്ത്രീയനാമം: Cnemaspis anamudiensis).[1] മരപ്പല്ലികളിൽ വലിപ്പമുള്ള ഇനമാണിവ. മൂന്നാറിനടുത്തുള്ള ആനമുടി റിസർവ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. തടിച്ചുരുണ്ടിരിക്കുന്ന പല്ലികൾക്ക് മഞ്ഞകലർന്ന തവിട്ടുനിറവും കൂടാതെ കൺവലയങ്ങൾക്ക് ചുവപ്പ് നിറവുമാണുള്ളത്.

"https://ml.wikipedia.org/w/index.php?title=ആനമുടി_മരപ്പല്ലി&oldid=3968765" എന്ന താളിൽനിന്ന് ശേഖരിച്ചത്