ആനമല മലനിരകൾ
കേരള-തമിഴ്‌നാട് അതിർത്തിയിൽ കേരളത്തിലെ ഇടുക്കി ജില്ലയിലും, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്ന അപ്പച്ചന്യിലുമായി സ്ഥിതിചെയ്യുന്ന ആനമല; പശ്ചിമപർവതങ്ങളുടെ ഭാഗമാണ്. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.
ആനമല മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | ആനമുടി, കേരളം |
Elevation | 2,695 m (8,842 ft) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | ഇന്ത്യ |
States | തമിഴ് നാട് and കേരളം |
Parent range | പശ്ചിമഘട്ടം |
Topo map | (Terrain) |
ഭൂവിജ്ഞാനീയം | |
Age of rock | Cenozoic 100 to 80 mya |
Type of rock | Fault[1] |
മലകൾ
തിരുത്തുകഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടി എന്നാ പർവ്വതരാജനും, മീശയുടെ ആകൃതിയുള്ള മീശപുലിമല(2640 മീറ്റർ) എന്നാ ഭീമൻ പർവ്വതവും ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,695 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.
പ്രദേശം
തിരുത്തുക1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പദ്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസർവ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികൾ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂർ, പോതനൂർ എന്നീ റെയിൽകേന്ദ്രങ്ങളിൽനിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തിൽ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്. ഭൂവിജ്ഞാനീയപരമായി നോക്കുമ്പോൾ നീലഗിരി പർവതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകൾക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാർട്ട്സ്, ഫെൽസ്പാർ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.
ജനവിഭാഗങ്ങൾ
തിരുത്തുകകാടർ, മൊളശ്ശർ എന്നീ ഗോത്ര വർഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകൾ. താഴ്വാരങ്ങളിൽ പുലയരും മറവരും ധാരാളമായി പാർപ്പുറപ്പിച്ചിട്ടുണ്ട്. 'കാടൻമാർ' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവർഗക്കാരുമായുള്ള സമ്പർക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശർ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവർ സ്ഥിരമായി ഒരിടത്തും പാർക്കുന്നില്ല. മലവർഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങൾ ശേഖരിച്ച് നാട്ടിൻപുറങ്ങളിൽ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിൻപുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
- ↑ Singh, A.P.; Kumar, Niraj; Singh, B. (2006). "Nature of the crust along Kuppam–Palani geotransect (South India) from Gravity studies: Implications for Precambrian continental collision and delamination". Gondwana Research. 10: 41–7. doi:10.1016/j.gr.2005.11.013.
- ↑ "Anai Mudi, India". Peakbagger.com. Retrieved 2013-03-12.