ഗ്രാമചന്തകളിലും ഉത്സവപ്പറമ്പുകളിലും സാധാരണയായി കണ്ടുവരാറുള്ള ഒരു ചൂതുകളിയാണിത്. ആന,മയിൽ,ഒട്ടകം, കുതിര എന്നിവയുടെ ചിത്രം വരച്ച ഒരു തുണി നിലത്തുവിരിക്കും. അതാണ് കളിക്കളം. ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഇഷ്ടമുള്ള കള്ളിയിൽ നിശ്ചിതസംഖ്യ വയ്ക്കണം. കളിക്കളത്തിൽ കാണുന്ന ചിത്രങ്ങൾ തന്നെ പ്രത്യേകം കവറുകളിലാക്കി നിരത്തി വച്ചിട്ടുണ്ടാവും. പണം വെച്ചവർക്ക് നിരത്തിവച്ച കവറുകളിൽ നിന്ന് ഇഷ്ടമുള്ള കവർ എടുക്കാം. അതിലുള്ള ചിത്രം പണം വച്ച കള്ളിയിലെ ചിത്രമാണെങ്കിൽ മാത്രമേ അയാൾക്ക് പണം കിട്ടുകയുള്ളൂ, അല്ലെങ്കിൽ വച്ച പണം നഷ്ടപ്പെടും.

കവറിൽ പണം വച്ച കള്ളിയിൽ നാല് ചിത്രമുണ്ടെങ്കിൽ നാലിരട്ടിയും, മൂന്നണ്ണമെങ്കിൽ മൂന്നിരട്ടിയും സംഖ്യ ലഭിക്കും.

പണം വച്ചിട്ടുള്ള ചൂതുകളിയായതിനാൽ ഈ കളി കുറ്റകരമാണ്.

"https://ml.wikipedia.org/w/index.php?title=ആനമയിലൊട്ടകം&oldid=2052908" എന്ന താളിൽനിന്ന് ശേഖരിച്ചത്