ആനത്തലവട്ടം ആനന്ദൻ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.(1937-2023) മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷൻ, ദേശീയ ഉപാദ്ധ്യക്ഷൻ, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3]
ആനത്തലവട്ടം ആനന്ദൻ | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ 1987 ,1996, 2001 | |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 22/04/1937[1] ചിറയിൻകീഴ്, തിരുവനന്തപുരം ജില്ല, കേരളം |
മരണം | ഒക്ടോബർ 5, 2023[2] | (പ്രായം 86)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
ജീവിതരേഖ
തിരുത്തുക1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനനം.
1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കുമുള്ള ആദ്യ പടിയായി. വർക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950 ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്. 1958ൽ സമരം ഫലപ്രാപ്തിയിലെത്തി. ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു.
ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ചേർന്നു.
1971ൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1972ൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറിയായിരുന്നു.
1985 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതി അംഗവും 2009 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
1987 ,1996, 2001 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.[4]
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 86-മത്തെ വയസിൽ 2023 ഒക്ടോബർ 5ന് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/anathalavattomanandan.pdf
- ↑ https://english.mathrubhumi.com/news/kerala/veteran-cpm-leader-anathalavattom-anandan-passes-away-1.8960507
- ↑ https://www.manoramaonline.com/news/latest-news/2023/10/05/cpm-leader-anathalavattom-anandan-passes-away.html
- ↑ http://keralaassembly.org/1987/1987128.html