കെ.എം. ജോർജ്ജ് (എഴുത്തുകാരൻ)
ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമാണ് കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് (1914 ഏപ്രിൽ 30 - 2002 നവംബർ 19). മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന് പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കെ.എം. ജോർജ്ജ് | |
---|---|
ജനനം | 1914 ഏപ്രിൽ 30 |
മരണം | 2002 നവംബർ 19 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, സാഹിത്യകാരൻ |
അറിയപ്പെടുന്നത് | പത്മശ്രീയും പത്മഭൂഷണും ലഭിച്ചിട്ടുള്ളയാൾ |
ജീവിതരേഖ
തിരുത്തുക1914 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 നവംബർ 19-ന് 88-ആം വയസ്സിൽ അന്തരിച്ചു.
കൃതികൾ
തിരുത്തുക- Modern Indian Literature, an Anthology: Surveys and poems, Sāhitya Akādemī (1992) ISBN 9788172013240 (ചീഫ് എഡിറ്റർ)
- Comparative Indian Literature, Kēraḷa Sāhitya Akkādami, (1984) (ചീഫ് എഡിറ്റർ)
- ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1998) (ചീഫ് എഡിറ്റർ)
- ഭാരതീയ സാഹിത്യചരിത്രം (ചീഫ് എഡിറ്റർ)
- Western Influence on Malayalam Language and Literature, Sahitya Akademi (1972) ISBN 9788126004133
- A survey of Malayalam literature, Asia Pub. House (1968)
- Kumaran Asan (1974)
- A. R. Rajaraja Varma , Sahitya Akademi (1979)
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ(1988)[1]
- പത്മഭൂഷൺ(2001)[2]
- എഴുത്തച്ഛൻ പുരസ്കാരം(1996)[3][4]
- സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1987)
- ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം
- വള്ളത്തോൾ പുരസ്കാരം - 1998
അവലംബം
തിരുത്തുക- ↑ Padma Shri Awardees
- ↑ Padma Bhushan Awardees
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-24. Retrieved 2010-06-08.
- ↑ http://www.hinduonnet.com/2004/11/02/stories/2004110206260500.htm[പ്രവർത്തിക്കാത്ത കണ്ണി]