ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടിക
ഖുർആൻ ആദ്യമായും ഏറ്റവും വിശദവുമായും വ്യാഖ്യാനിച്ചത് മുഹമ്മദ് നബിയായിരുന്നു. നബിയുടെ അനുചരന്മാരിലൂടെ ഖുർആൻ വിജ്ഞാനവും വ്യാഖ്യാനവും കൈമാറി വന്നു. നബിയുടെ കാലത്തും അതിനു ശേഷമുള്ള മൂന്ന് തലമുറകളിൽ പെട്ടവരും ഖുർആനിക വിഷയങ്ങളിൽ പാണ്ഡിത്യം നേടിയവരിൽ പ്രമുഖന്മാരുമായവരാണ് ആദ്യകാല വ്യാഖ്യാതാക്കളായി അറിയപ്പെടുന്നത്.[1]
ഒന്നാം തലമുറ
തിരുത്തുകനബിയിൽ നിന്ന് ഖുർആൻ വ്യാഖ്യാനം മുഖാമുഖമായി കേട്ടു പഠിച്ച അനുചരന്മാരിൽ (സ്വഹാബികൾ) പത്തു പേർ വ്യാഖ്യാനത്തിൽ പ്രാമുഖ്യം നേടിയവരായി അറിയപ്പെടുന്നു. ഇവരാണ് ഒന്നാം തലമുറയിൽപ്പെട്ട ഖുർആൻ വ്യാഖ്യാതാക്കൾ.
- അബ്‌ദുല്ലാഹ് ഇബ്‌നു മസ്ഉദ്
- അബ്‌ദുല്ലാഹ് ഇബ്‌നു അബ്ബാസ്
- ഉബയ്യുബ്നു കഅബ്
- സൈദ്ബ്നു ഥാബിത്ത്
- അബൂമൂസൽ അശ്അരി
- അബ്‌ദുല്ലാഹ് ഇബ്‌നു സുബൈർ
രണ്ടാം തലമുറ
തിരുത്തുകമുഹമ്മദ് നബിയുടെ കാലശേഷമുള്ള തലമുറയിൽ പെട്ട ഇസ്‌ലാംമതവിശ്വാസികൾ 'താബിഉകൾ ' എന്നറിയപ്പെടുന്നു.നബിയുടെ കാലത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുചരന്മാരായ സഹാബികളിൽ നിന്നാണ് ഇവർ ഖുർആൻ വിജ്ഞാനവും വ്യാഖ്യാനവും ആർജ്ജിച്ചത്. 'താബിഉകളിൽ ' പെട്ടവരാണ് രണ്ടാം തലമുറയിൽപ്പെട്ട വ്യാഖ്യാതാക്കൾ. ഇവരെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1. അബ്‌ദുല്ലാഹ് ഇബ്‌നു അബ്ബാസിന്റെ ശിഷ്യന്മാരായ മക്കയിലെ പണ്ഡിതന്മാർ.
2. അബ്‌ദുല്ലാഹ് ഇബ്‌നു മസ്‌ഊദിന്റെ ശിഷ്യന്മാരായ കൂഫയിലെ പണ്ഡിതന്മാർ.
3.മറ്റൊരു പ്രമുഖ പണ്ഡിതനായ സൈദ്ബ്നു അസ്‌ലമിന്റെ ശിഷ്യന്മാരായ മദീനയിലെ പണ്ഡിതന്മാർ.
അബ്‌ദുല്ലാഹ് ഇബ്‌നു അബ്ബാസിന്റെ പ്രധാന ശിഷ്യന്മാർ
തിരുത്തുക- മുജാഹിദ്
- സഊദ്ബ്‌നു ജുബൈർ
- ഇൿരിമ:മൗലാ ഇബ്‌നു അബ്ബാസ്
- ത്വാഊസ്
- അത്വാഉബ്‌നു അബീറബാഹ്
അബ്‌ദുല്ലാഹ് ഇബ്‌നു മസ്‌ഊദിന്റെ ശിഷ്യന്മാർ
തിരുത്തുക- അൽഖമഃ
- അസ്‌വദ്‌ബ്‌നു യസീദ്
- ഇബ്രാഹീ നഖ്‌ഈ
- ശഅ്‌ബീ
സൈദ്ബ്‌നു അസ്‌ലമിന്റെ ശിഷ്യന്മാർ
തിരുത്തുക- അബ്‌ദുറഹ്മാനുബ്‌നു സൈദ്
- (ഇമാം) മാലിക്
- ഹസൻ ബസരീ
- അത്വാഉ്
- മുഹമ്മദ്ബ്‌നു കഅബ്
- ള്വാഹ്-ഹാക്ക്
- അബുൽ ആലിയ:
- അത്വിയ്യ
- ഖത്താദ:
- റബീഉ്
- സുദ്ദീ കബീർ (ഇസ്മാഈൽബിൻ അബ്‌ദുറഹ്മാൻ )
മൂന്നാം തലമുറ
തിരുത്തുകപല സഹാബികളിൽ നിന്നും അവർക്ക് ശേഷം വന്ന രണ്ടാം തലമുറ വ്യാഖ്യാതാക്കളിൽ നിന്നും വിജ്ഞാനം ശേഖരിച്ചവരണ് ഇവർ .
- ഇബ്‌നുഉയൈന: എന്ന സുഫ്‌യാൻ
- വകീഉ്
- ശുഅ്‌ബ:
- ഇസ്‌ഹാഖ്‌ബ്‌നു റാഹവൈഹി
- ഇബ്‌നുഅബീശൈബ:
മുതലായവർ
നാലാം തലമുറ
തിരുത്തുകനാലാം തലമുറയിൽപെട്ട വ്യാഖ്യാതാക്കളിൽ പ്രമുഖർ:
- ഇബ്‌നു അബീഹാതിം
- ഇബ്‌നു മാജ:
- ഇബ്‌നു മർദവൈഹി
- ഇബ്‌നു ഹിബ്ബാൻ
- ഇബ്‌നുൽ മുൻദിൻ
- ഇബ്‌നു ജരീർ
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ വിശുദ്ധ ഖുർആൻ വിവരണം, മുഹമ്മദ് അമാനി മൗലവി, വാല്യം ഒന്ന്, എഴാം പതിപ്പ്, കേരള നദ്‌വത്തുൽ മുജാഹിദീൻ , കോഴിക്കോട്.