ആദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്

ആദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് (എഐഎംഎസ്ആർ) 750 കിടക്കകളുള്ള ടെർഷ്യറി കെയർ ടീച്ചിംഗ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ്. ഇത് വർഷത്തിൽ 150 എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബർണാല ബതിൻഡ ഹൈവേയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കാമ്പസ് 100 ഏക്കറിൽ (40 ഹെക്ടർ) പരന്നുകിടക്കുന്നു. ആദേശ് സ്ഥാപനങ്ങൾക്ക് കീഴിൽ 2006-ലാണ് കോളേജ് സ്ഥാപിതമായത്.[2] എഐഎംഎസ്ആർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.[3] ഇത് 2006 മുതൽ 2011 വരെ എംബിബിഎസ് അഡ്മിഷൻ ബാച്ച്, ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിതിരുന്നു. 2012 എംബിബിഎസ് അഡ്മിഷൻ ബാച്ച് മുതൽ കോളേജ് ബതിന്ഡയിലെ ആദേശ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ആദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്
തരംPrivate
സ്ഥാപിതം2006
പ്രധാനാദ്ധ്യാപക(ൻ)Rajiv Mahajan [1]
ഡീൻVarun Mohan Malhotra
ബിരുദവിദ്യാർത്ഥികൾMBBS: 150
സ്ഥലംബതിൻഡ, പഞ്ചാബ്, ഇന്ത്യ
വെബ്‌സൈറ്റ്aimsr.adeshuniversity.ac.in

അഫിലിയേറ്റഡ് യൂണിവേഴ്സിറ്റി

തിരുത്തുക

2006 മുതൽ 2011 വരെ എംബിബിഎസ് അഡ്മിഷൻ ബാച്ച്, ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിതിരുന്നു. 2012 എംബിബിഎസ് അഡ്മിഷൻ ബാച്ച് മുതൽ കോളേജ് ബതിന്ഡയിലെ ആദേശ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

അംഗീകാരങ്ങൾ

തിരുത്തുക

എഐഎംഎസ്ആർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്.[4]  

FAIMER ലിസ്റ്റിംഗ്

തിരുത്തുക

ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് ഇന്റർനാഷണൽ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (FAIMER) മെഡിക്കൽ സ്‌കൂളുകളുടെ ലോക ഡയറക്‌ടറിയിൽ FAIMER സ്‌കൂൾ ഐഡി: F0002061-ൽ മെഡിക്കൽ കോളേജ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു.[5]

അരിഹ്‌മിയ

തിരുത്തുക

ആർറിത്മിയ എന്നറിയപ്പെടുന്ന ഒരു വാർഷിക സ്പോർട്സ് വീക്ക് കം കൾച്ചറൽ ഫെസ്റ്റ് കോളേജ് സംഘടിപ്പിക്കുന്നു. [6]

30°13′20″N 75°03′31″E / 30.222209°N 75.058641°E / 30.222209; 75.058641

  1. "Welcome to AIMSR". Archived from the original on 2022-05-17. Retrieved 2023-01-28.
  2. "Adesh Institute of Medical Sciences & Research". Archived from the original on 19 June 2011. Retrieved 3 September 2011.
  3. "Adesh Institute of Medical Sciences & Research". Retrieved 16 September 2011.
  4. India, Official Website of Medical Council of. "List of Colleges Teaching MBBS". www.mciindia.org. Archived from the original on 7 ജൂൺ 2013. Retrieved 26 ഓഗസ്റ്റ് 2016.
  5. "School Detail". search.wdoms.org. Retrieved 2016-08-25.
  6. SoftelSystems. "Welcome to Adesh University, Bathinda". adeshuniversity.ac.in. Retrieved 2016-08-25.