വ്യാസ രചിതമായ മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ ഒന്നാമത്തെ പർവ്വമാണ് ആദിപർവ്വം.[1] ആദ്യ അദ്ധ്യായമായതിനാൽ ഗ്രന്ഥകാരൻ ഈ പേരു കൊടുത്തു എന്നു കരുതുന്നു. നിരവധി കഥകൾ (സംഭവങ്ങൾ) ഗ്രന്ഥകാരൻ ഇതിൽ ഉൾപ്പെടുത്തിയതിനാൽ സംഭവപർവ്വം എന്നും ഈ പർവ്വത്തിനു പേരുണ്ട്. ആദിപർവ്വത്തിൽ 228 അദ്ധ്യായങ്ങളും 8984 പദ്യങ്ങളും ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നു. വേദവ്യാസന്റെ പ്രധാന ശിഷ്യനായ ഉഗ്രശ്രവസ്സ് എന്ന സൂതപൗരാണികൻ പറയുന്ന രീതിയിലാണ് ആദിപർവ്വത്തിൽ മഹാഭാരതകഥനം ആരംഭിക്കുന്നത്.[2].

ആദിപർവ്വം

പുരുരുവസ്സും ഉർവ്വശിയും
(ഒരു രാജാരവിവർമ്മ ചിത്രം)
മറ്റൊരു പേർ സംഭവപർവ്വം
പർവ്വം ഒന്ന്
അദ്ധ്യായങ്ങൾ 228
പദ്യങ്ങൾ 8984
പേരിനു പിന്നിൽ ഒന്നാമത്തെ പർവ്വം
നിരവധി സംഭവകഥകൾ വർണ്ണിക്കുന്നു

അവലംബം തിരുത്തുക

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
  2. മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- മാതൃഭൂമി പബ്ലീഷേഷ്സ്
"https://ml.wikipedia.org/w/index.php?title=ആദിപർവ്വം&oldid=2335301" എന്ന താളിൽനിന്ന് ശേഖരിച്ചത്