ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തിൽ പരാമർശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്.

Surya, Sun God to whom the hymn is dedicated

രാവണനുമായുള്ള യുദ്ധത്തിൽ രാമൻ തളർന്ന് ചിന്താധീതനായി നിൽക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം ആകാശത്തു യുദ്ധം കണ്ടുകൊണ്ടിരുന്ന മുനി താഴേക്കുവന്ന് ശത്രുക്ഷയം വരുത്തുന്നതിനു ആദിത്യഹൃദയം ജപിക്കുന്നതു നല്ലതാണെന്നുപറയുകയും മന്ത്രം യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമൻ മന്ത്രം മൂന്നുപ്രാവശ്യം ജപിക്കുകയും പൂർവ്വാധികംവീര്യത്തോടെ രാവണനുമായി യുദ്ധംചെയ്യുകയും വധിക്കുകയും ചെയ്തു.


മന്ത്രം തിരുത്തുക

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

"https://ml.wikipedia.org/w/index.php?title=ആദിത്യഹൃദയം&oldid=3419991" എന്ന താളിൽനിന്ന് ശേഖരിച്ചത്