ആദാമിന്റെ സൃഷ്ടി
പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ മൈക്കെലാഞ്ജലോയുടെ ഒരു ചിത്രമാണ് ആദാമിന്റെ സൃഷ്ടി (the creation of adam) . ബൈബിളിലെ ദൈവം ആദ്യത്തെ മനുഷ്യനായ ആദാമിന് ജീവൻ നൽകുന്ന രംഗമാണ് ഇത് ചിത്രീകരികുന്നത്. ഇത് വത്തിക്കാൻ സിറ്റിയിലെ സിസ്ടീൻ ചാപെലിന്റെ മചിലാണ് വരച്ചിടുള്ളത്. സിസ്ടീൻ ചാപളിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് ഇത്. മൈക്കെലാഞ്ജലോ ഈ ചിത്രം രണ്ടു മൂന്ന് ആഴ്ചകൾ കൊണ്ടാണ് വരച്ചത് . ആദാമിന്റെ മാത്രം ചിത്രം അദ്ദേഹം വെറും നാല് ദിവസം കൊണ്ടാണ് വരച്ചത്. [1]
ആദാമിന്റെ സൃഷ്ടി | |
---|---|
കലാകാരൻ | മൈക്കെലാഞ്ജലോ |
വർഷം | c1512 |
തരം | ചുവർചിത്രം |
സ്ഥാനം | വത്തിക്കാൻ സിറ്റി |
പ്രത്യേകതകൾ
തിരുത്തുകദൈവത്തെ ഒരു പ്രായമായ വെളുത്ത വസ്ത്രം ധരിച്ച മനുഷ്യനായിട്ടും ആദമിനെ പുർണ്ണ നഗ്നനായിട്ടുമാണ് ചിത്രീകരിച്ചിരികുന്നത്. ദൈവത്തിന്റെ വലം കൈ ആദാമിന് ജീവന്റെയും ബുദ്ധിയുടെയും പൊരി നൽകാനായി നീട്ടിയിരിക്കുകയാണ്. ദൈവത്തിന്റെയും ആദമിന്റെയും കൈകൾ തൊടുന്നില്ല. ഇത് വരുന്ന നിമിഷത്തിനു ഒരു മുൻതോന്നൽ പോലെയാണ്. ഇതിനാൽ കാണുന്നവർ ദൈവം ആദമിനെ സൃഷ്ടിക്കാൻ വേണ്ടി കാത്തിരിക്കുന്നു. ആദാമിന്റെ ശരീരം ഒരു "masterpiece within a masterpiece" ആയിട്ടാണ് വിശേഷിക്കപെട്ടിരികുന്നത്. ആദാമിന്റെ ദൃഢകായമായ ശരീരം മനുഷ്യൻ ദൈവത്തിന്റെ രൂപത്തിലാണ് സൃഷ്ടിക്കപെട്ടിരിക്കുന്നതെന്ന് പകരുന്നു. [2] ദൈവം ഇരിക്കുന്ന മേഘം ഒരു മനുഷ്യന്റെ തലച്ചോറിന്റെ രൂപത്തിലാണ് വരച്ചിരിക്കുന്നത്.