ആണ്ടറുതികൾ എന്നതിന് വർഷാവസാനം എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം നൽകിയിട്ടുള്ളത്.തിരുവിതാംകൂർ ഭാഗത്ത് ഇത് മാത്രമാണ് പ്രയോഗത്തിലുള്ളതും എന്നാൽ മലബാറിൽ ആണ്ടറുതി എന്നാൽ ഉത്സവം എന്നാണ് വിവക്ഷ. പൊന്നാനി പ്രദേശത്ത് സവർണർ അനുഷ്ഠാന സ്വഭാവമുള്ള ഉത്സവങ്ങളെയാണ് ആണ്ടറുതികൾ എന്നു വിളിക്കുന്നത്. ഓണമാണ് പ്രധാന ആണ്ടറുതി. വിനായകചതുർഥി, വിഷു, തിരുവാതിര, കർക്കിടകസംക്രമം എന്നിവയെല്ലാം ആണ്ടറുതികൾ എന്നു വിളിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ആണ്ടറുതികൾ&oldid=2213762" എന്ന താളിൽനിന്ന് ശേഖരിച്ചത്