ആഡംസ് ദ്വീപ് Adams Island (Inuit: Tuujjuk)[1] കാനഡയിലെ നുനാവതിലെ ക്വിക്കിഗ്‌താലൂക്ക് പ്രദേശത്തെ ആൾതാമസമില്ലാത്ത ദ്വീപാണ്. കാനഡയുടെ കീഴിലുള്ള ആർക്ടിക് പ്രദേശത്തുള്ള ഉപദ്വീപിലെ ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്തുള്ള ബാഫിൻ ഉൾക്കടലിൽ ആണിതു സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ദ്വീപുകളും മറ്റു സ്ഥലരൂപങ്ങളും: ഡെക്സ്റ്ററിറ്റി ദ്വീപ് (വടക്കുകിഴക്ക്), ഡെക്സ്റ്ററിറ്റി ഫിയോഡ്, ബാഫിൻ ദ്വീപ് (കിഴക്ക്), ട്രോംസൊ ഫിയോഡ് (തെക്ക്), പാറ്റെഴ്സൺ ഇൻലെറ്റ് പടിഞ്ഞാട്), ബെർഗെസൺ ദ്വീപ് (വടക്കുപടിഞ്ഞാറ്), ഇസ്ബ്ജോർൺ ജലസന്ധി (വടക്ക്). [2]

ആഡംസ് ദ്വീപ്
Native name: Tuujjuk
ആഡംസ് ദ്വീപ് is located in Nunavut
ആഡംസ് ദ്വീപ്
ആഡംസ് ദ്വീപ്
Geography
Locationബാഫിൻ ഉൾക്കടൽ
Coordinates71°27′N 073°05′W / 71.450°N 73.083°W / 71.450; -73.083 (Adams Island)
Archipelagoകനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Area267 കി.m2 (103 ച മൈ)
Length30.5 km (18.95 mi)
Width18–22 കി.മീ (59,000–72,000 അടി)
Highest elevation800 m (2,600 ft)
Administration
കാനഡ
Territoryനുനാവട്
RegionQikiqtaaluk
Demographics
PopulationUninhabited

നിയതമായ ഒരു രൂപമില്ലാത്ത ആഡംസ് ദ്വീപിൻറെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ റാഡ്ക്ലിഫ് ആം കൊണ്ട് മുറിഞ്ഞിരിക്കുന്നു. ഇതിന്റെ തീരങ്ങൾ വളരെ ചരിഞ്ഞിരിക്കുന്നു. ഇതേസമയം, ഉൾവശത്തുള്ള പർവ്വതങ്ങൾ 800 മീ (2,600 അടി)ഉയരം വരുന്നതാണ്.[3] ദ്വീപിനു 267 കി.m2 (2.87×109 sq ft), വിസ്തീർണ്ണവും 30.55 കിലോമീറ്റർ (18.98 മൈ) നീളവും 18 കിലോമീറ്റർ (11 മൈ) മുതൽ 22 കിലോമീറ്റർ (14 മൈ) വരെ വീതിയുമുണ്ട്.[4]

മറ്റൊരു കുറച്ചു ചെറിയ ആഡംസ് ദ്വീപ് ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്തുകിടപ്പുണ്ട്.

  1. Shelagh Grant. Arctic Justice: On Trial for Murder, Pond Inlet, 1923. McGill-Queen's Press, 2005
  2. Map of Adams Island (island(s)), Nunavut, Canada. encarta.msn.com. 2007. Archived from the original on 2009-10-31. Retrieved 2008-04-30.
  3. "Adams Island". oceandots.com. 2008. Archived from the original on 2010-12-23. Retrieved 2008-04-30.
  4. "Queen Elizabeth Islands". nrcan.gc.ca. 2008-03-19. Archived from the original on 4 May 2008. Retrieved 2008-04-30.
"https://ml.wikipedia.org/w/index.php?title=ആഡംസ്_ദ്വീപ്_(നുനാവത്)&oldid=3927846" എന്ന താളിൽനിന്ന് ശേഖരിച്ചത്