ആച്ചാൽപുരം ശിവലോകത്യാഗർ ക്ഷേത്രം
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ അചൽപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ആച്ചാൽപുരം ശിവലോകത്യാഗർ ക്ഷേത്രം.[1] ശിവലോകത്യാഗർ എന്നറിയപ്പെടുന്ന ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. അദ്ദേഹത്തിന്റെ പത്നി പാർവ്വതി തിരുവെണ്ണേട്രു ഉമൈഅമ്മായി എന്നാണ് അറിയപ്പെടുന്നത്.
പ്രാധാന്യം
തിരുത്തുകതമിഴ് ശൈവനായ നായനാർ തിരുജ്ഞാനസംബന്ധാർ രചിച്ച മധ്യകാലത്തിലെ തേവാരം കവിതകളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള 275 പാടൽ പെട്ര സ്ഥലങ്ങളിലെ - ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. സമ്ബന്തരുടെ ചൈതന്യം ദേവനുമായി ലയിച്ച സ്ഥലമാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു.[2] സംബന്ദർ ഇവിടെ വെച്ചാണ് മുക്തി നേടിയതെന്നാണ് വിശ്വാസം. തിരുനീലകണ്ഠ യജ്‌പാനാർ, മദംഗ സൂദാമണി, തിരുനീലനക്ക നായനാർ, മുരുക നായനാർ തുടങ്ങിയ നിരവധി സന്യാസിമാരും ഇവിടെ മോക്ഷം പ്രാപിച്ചു. കാവേരി നദിയുടെ തീരത്ത് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നായാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്.[3]
സാഹിത്യ പരാമർശം
തിരുത്തുകതിരുജ്ഞാനസംബന്ധർ പ്രതിഷ്ഠയുടെ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നത്:
“ | அன்புறு சிந்தைய ராகி யடியவர் நன்புறு நல்லூர்ப் பெருமண மேவிநின் |
” |
അവലംബം
തിരുത്തുക- ↑ ta:ஆச்சாள்புரம் சிவலோகத்தியாகர் கோயில்
- ↑ Ayyar, P. V. Jagadisa (1993). South Indian Shrines: Illustrated (2nd ed.). New Delhi: Asian Educational Service. p. 244. ISBN 81-206-0151-3.
- ↑ Ka. Vi., Kannan (2019). River cauvery the most battl(r)ed. Notion Press. p. 38. ISBN 9781684666041.
പുറമകണ്ണികൾ
തിരുത്തുക- "Sri Shivaloka Thyagar temple". Dinamalar.
- "Sivalogathyagesar Temple, Tirunallur Perumanam (Now known as Aachchaalpuram)". Shiva Temples of Tamilnadu, Paadal Petra Sivasthalangal.