ഗ്ലോബൽ ഗോൾസ് വീക്ക്
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പങ്കാളികളാവുന്ന 160-ലധികം രാജ്യങ്ങളുടെയും സംഘടനകളുടെയും പങ്കാളികളുടെ സംയുക്ത സമ്മേളനമാണ് ഗ്ലോബൽ ഗോൾസ് വീക്ക്.[1][2] ഇത് കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനു വേണ്ടിയുള്ളതാണ്. ഈ സമ്മേളനം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) പ്രാപ്തമാക്കാനുള്ള സൂപ്പർചാർജ് സൊല്യൂഷനുകൾക്കായി എല്ലാ വർഷവും സെപ്റ്റംബറിൽ ഒത്തുചേരും. യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷൻ, പ്രോജക്ട് എവരിവൺ, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്.[3][4] ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ യോഗത്തിൽ "ഉന്നതതല വാരത്തോട്" അനുബന്ധിച്ചാണ് ഇത് നടത്തുന്നത്. മുഖ്യ വേദിയായ ന്യൂയോർക്കിലും ലോകമെമ്പാടും ഓൺലൈനിലും നടക്കുന്ന ഉച്ചകോടികൾ, കോൺഫറൻസുകൾ, ഫോറങ്ങൾ, വർക്ക്ഷോപ്പുകൾ, പ്രതിജ്ഞകൾ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുന്നു.[5][6]
ചരിത്രം
തിരുത്തുകഗ്ലോബൽ ഗോൾസ് വീക്ക് എന്നത് 2016-ൽ ആദ്യമായി നടന്ന ഒരു വാർഷിക പ്രവർത്തന വാരമാണ്. ഇത് പ്രധാന പങ്കാളികളായ പ്രൊജക്റ്റ് എവരിവൺ, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP), യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷൻ എന്നിവയാണ് മുന്നോട്ടു വച്ചത്. യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ്, യുഎൻ എസ്‌ഡിജി സ്ട്രാറ്റജി ഹബ്, യുഎൻ എസ്‌ഡിജി ആക്ഷൻ കാമ്പെയ്‌ൻ, ആക്ഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റ് എന്നിവയാണ് പ്രധാന പങ്കാളികൾ. [7][8]
ഘടന
തിരുത്തുകഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയുടെ കാലത്ത് നടക്കുന്ന പ്രധാന വാർഷിക യോഗങ്ങൾക്കൊപ്പമാണ് ഗ്ലോബൽ ഗോൾസ് വീക്ക് നടക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ളനടപടി ത്വരിതപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ യഥാസമയം കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ ഇത് സഹായിക്കുന്നു.[9]
ഉദ്ദേശലക്ഷ്യങ്ങൾ
തിരുത്തുകസുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രവർത്തനം, അവബോധം, ഉത്തരവാദിത്തം എന്നിവ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. "ആഗോള വെല്ലുവിളികളിൽ നിന്ന് മികച്ച രീതിയിൽ തിരിച്ചുവരാനുള്ള പോരാട്ടത്തിൽ ഒരു ശബ്ദമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും പരിവർത്തനം ചെയ്യുന്ന പരിഹാരങ്ങൾ" നൽകാനുമുള്ള അവസരം കൂടിയാണിത്. "SDG കമ്മ്യൂണിറ്റികളെ ഐക്യപ്പെടുത്താൻ " ഇത് ലക്ഷ്യമിടുന്നു.[10]
അവലംബം
തിരുത്തുക- ↑ https://sdg.iisd.org/events/global-goals-week-2019/
- ↑ https://globalgoalsweek.org/about/
- ↑ https://globalgoalsweek.org/
- ↑ https://sdg.iisd.org/events/global-goals-week-2019/#:~:text=Global%20Goals%20Week%20was%20originally,with%20Climate%20Week%20NYC%202019.
- ↑ https://www.un.org/sustainabledevelopment/unga-high-level-week-2022/
- ↑ https://www.un.org/en/conferences/SDGSummit2023
- ↑ https://www.undp.org/news/join-us-global-goals-week-2021
- ↑ http://sdg.iisd.org/events/global-goals-week-2019/#:~:text=Global%20Goals%20Week%20was%20originally,with%20Climate%20Week%20NYC%202019.
- ↑ https://globalgoalsweek.org/about/
- ↑ https://www.devex.com/news/7-biggest-trends-to-emerge-from-global-goals-week-91115