ആക്സൽ ഹൈബർഗ് ദ്വീപ് കാനഡയിലെ നുനാവട്ടിൽ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ആർട്ടിക്ക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ലോകത്തിലെ വലിയ ദ്വീപുകളിൽ 31 ആം സ്ഥാനമുള്ളതും കാനഡയിലെ ഏഴാമത്തെ വലിയ ദ്വീപുമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം ഈ ദ്വീപിന്റെ പ്രതല വിസ്തീർണ്ണം 43,178 ചതുരശ്ര കിലോമീറ്ററാണ് (16,671 ചതുരശ്ര മൈൽ). ആക്സൽ ഹൈബർഗിന്റെ ബഹുമാനാർത്ഥമാണ് ദ്വീപിനു നാമകരണം നടത്തിയിരിക്കുന്നത്.

ആക്സൽ ഹൈബർഗ്
Geography
Locationആർട്ടിക് സമുദ്രം
Coordinates79°26′N 090°46′W / 79.433°N 90.767°W / 79.433; -90.767
Archipelagoസ്വെർഡ്രപ് ദ്വീപുകൾ
ക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Area rank32nd
Administration
Demographics
Population0

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ അംഗങ്ങളിൽ ഒന്നായ ഈ ദ്വീപ് സ്വെർഡ്രപ് ദ്വീപുകളിലും ക്യൂൻ എലിസബത്ത് ദ്വീപുകളിലും ഒരുപോലെ അംഗമാണ്. ഇയോസിൻ കാലഘട്ടത്തിലെ അസാധാരണ ഫോസിൽ വനങ്ങളുടെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ആക്സൽ_ഹൈബർഗ്_ദ്വീപ്&oldid=3725593" എന്ന താളിൽനിന്ന് ശേഖരിച്ചത്