കേരളത്തിൽ കണ്ണൂർ ജില്ലയിലെ പേരാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ആദിവാസി (പണിയ) കോളനി ആണ് ആക്കൽത്താഴെ കോളനി മണത്തണ. പേരാവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വർഡിലാണ് ഈ കോളനി ഉൾപ്പെടുന്നത്. ഈ കോളനിയിലെ മിക്ക യുവതി-യുവാക്കളും ബിരുദധാരികളാണ്. മൂന്നോളം യുവതികൾ ബിരുദം നേടിയവരും, രണ്ട് യുവാക്കൾ ഡിപ്ലോമ നേടിയവരുമാണ്. ഇവരിൽ രണ്ടുപേർ ഇപ്പോൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നുമുണ്ട്. പ്രധാനമായും പണിയവിഭാഗത്തിലെ കല്ലുവെടിയൻ, മൂന്നിലാൻ, അരിഞ്ഞരൻ സമുദായത്തിൽ പെട്ടവരാണ് ഇവിടെ ഉള്ളത്.

"https://ml.wikipedia.org/w/index.php?title=ആക്കൽത്താഴെ_കോളനി&oldid=2852002" എന്ന താളിൽനിന്ന് ശേഖരിച്ചത്