വേൾഡ് ഡ്വാർഫ് ഗെയിംസിൽ മെഡൽ നേടിയ ദേശീയ കായിക താരമാണ് ആകാശ് മാധവൻ എന്ന ആകാശ് എസ് മാധവൻ.[1]ഉയരം കുറഞ്ഞവർക്കായാണ് വേൾഡ് ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാനവസരം ഉള്ളത്.2013 ൽ അമേരിക്കയിലെ മിഷിഗണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസിൽ വെങ്കലവുമാണ് ഇദ്ദേഹം നേടിയത്.[2][3]

ആകാശ് മാധവൻ ഒരു കായിക താരമാണ്‌

ജീവിതരേഖ

തിരുത്തുക

കേരളത്തിൽ മലപ്പുറം ജില്ലയിലെ മേലാറ്റൂർ റയിൽവേ സ്‌റ്റേഷനു സമീപം താമസിക്കുന്ന സേതുമാധവന്റെയും ഗീതയുടെയും മകനായി ജനനം.ഉയരം 131 സെന്റിമീറ്റർ. ജനിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് ആകാശിന് ഉയരം വയ്ക്കില്ലെന്ന സത്യം അറിഞ്ഞത്. അപൂർവ രോഗത്തെ മറികടക്കാൻ ഏറെ നാൾ ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.[4]

വിദ്യാഭ്യാസം

തിരുത്തുക

പ്ലസ്ടുവിനു ശേഷം കോയമ്പത്തൂരിൽ ബിടെക്കിനു ചേർന്നു. പഠനകാലത്തു ചെന്നൈയിൽ നടന്ന ഉയരക്കുറവുള്ളവരുടെ മീറ്റിൽ പങ്കെടുത്തതു വഴിത്തിരിവായി. കർണാടക ടീമിന്റെ മാനേജർ ആകാശിനെ ബാംഗ്ലൂരിലേക്കു ക്ഷണിച്ചു. ഡ്വാർഫ് ഗെയിംസിനുള്ള യോഗ്യതാ മൽസരത്തിൽ പങ്കെടുക്കാൻ വഴിതെളിഞ്ഞു. 100 മീറ്ററിൽ മികച്ച പ്രകടനം നടത്തിയ ആകാശ് ഷോട്ടിനും ഡിസ്‌കസിനും പുറമേ ബാഡ്മിന്റനിൽ (സിംഗിൾസും ഡബിൾസും) പങ്കെടുക്കാനും യോഗ്യത നേടി.

<references>

  1. "Manorama News". Archived from the original on 2014-01-27. Retrieved 2014-01-27.
  2. "Chandrika News". Archived from the original on 2014-01-27. Retrieved 2014-01-27.
  3. | Sirajnews daily
  4. "Manorama News". Archived from the original on 2014-01-27. Retrieved 2014-01-27.
"https://ml.wikipedia.org/w/index.php?title=ആകാശ്_മാധവൻ&oldid=3671130" എന്ന താളിൽനിന്ന് ശേഖരിച്ചത്