ആംട്രാക്ക്
ദ നാഷണൽ റെയിൽറോഡ് പാസഞ്ചർ കോർപ്പറേഷൻ അഥവാ ആംട്രാക്ക്, ഭാഗികമായി ഗവണ്മെന്റ് മുതൽമുടക്കോടെ പ്രവർത്തനം നടത്തുന്ന ഒരു അമേരിക്കൻ റെയിൽറോഡ് സംവിധാനമാണ്. അമേരിക്കയിൽ ഉടനീളം ഇവരുടെ സേവനം ലഭ്യമാണ്. 1971-ൽ അന്ന് നിലവിലുള്ള എല്ലാ പാസഞ്ചർ റെയിൽകമ്പനികളും ലയിപ്പിച്ചാണ് ആംട്രാക്കിന് രൂപംകൊടുത്തത്.
ദിവസേന മുന്നൂറിലേറെ തീവണ്ടികൾ ആംട്രാക്ക് പ്രവർത്തിപ്പിക്കുന്നു. മുപ്പതിനാലായിരം കിലോമീറ്റർ നീളമുള്ള പാത നാല്പത്തിയാറു സംസ്ഥാനങ്ങളിലായി അഞ്ഞൂറ് പ്രദേശങ്ങളെ കൂടാതെ, മൂന്ന് കാനേഡിയൻ പ്രവിശ്യകളെയും ബന്ധിപ്പിക്കുന്നു. 2015 സാമ്പത്തിക വർഷം, 30.8 ദശലക്ഷം യാത്രക്കാരെ വഹിക്കുകയും 2.185 ബില്യൺ ഡോളർ വരുമാനമുണ്ടാക്കുകയും ചെയ്തു. മൂന്നിൽ രണ്ടു യാത്രക്കാരും പത്തു വലിയ മെട്രോ നഗരങ്ങളിൽ പെടുന്നവരും, 83% പേരും 400 മൈലിൽ താഴെ മാത്രം യാത്ര ചെയ്യുന്നവരാണ്. വാഷിംഗ്‌ടൺ ഡി.സി. യിലേ യൂണിയൻ സ്റ്റേഷനാണ് ഇതിന്റെ ആസ്ഥാനം. അമേരിക്ക, ട്രാക്ക് എന്നീ പദങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ആംട്രാക്ക് എന്ന പേര് നൽകിയത്.