ഫിലിം അല്ലെങ്കിൽ സെൻസർ വശങ്ങളിൽ ചെറിയ അളവിനേക്കാൾ ഫോക്കസ് ദൂരം കുറവുള്ള ലെൻസാണ് അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്ന് അറിയപ്പെടുന്നത്.

ലൈക ആർ ക്യാമറകൾക്കായുള്ള ലൈറ്റ്സ് എൽമാരിറ്റ് ആർ 19 / 2.8 അൾട്രാ വൈഡ് ആംഗിൾ ലെൻസ്
കാൾ സീസ് ജെന ഫ്ലെക്ടോഗോൺ 1:4, 20 എംഎം സൂപ്പർ വൈഡ് ആംഗിൾ ലെൻസ് ഉള്ള ഇഹാഗി എക്സ ക്യാമറ

ക്യാമറയിലെ സെൻസറിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്യാമറകൾക്ക് അനുസരിച്ച് ഇത്തരം ലെൻസുകളുടെ ഫോക്കൽ ദൂരവും മാറും.[1]

  • 1" ക്യാമറകൾക്ക് 9 മില്ലീമീറ്ററോ അതിൽ കുറവോ ഫോക്കൽ ദൂരമുള്ള ലെൻസുകൾ അൾട്രാ വൈഡ് ആംഗിൾ ആയി കണക്കാക്കുന്നു.
  • 4/3" ക്യാമറയിൽ 12 മില്ലീമീറ്ററിൽ കുറവുള്ളവയാണ് അൾട്രാ വൈഡ് ആംഗിൾ.
  • എപി‌എസ്-സി ക്യാമറക്ക് 16 മില്ലീമീറ്ററിൽ കുറവുള്ള ലെൻസ് ആണ് അൾട്രാ വൈഡ്.
  • 35 എംഎം ഫിലിം അല്ലെങ്കിൽ ഫുൾ-ഫ്രെയിം ക്യാമറയിൽ 24 മില്ലീമീറ്ററിൽ കുറവുള്ള ലെൻസ് ആണ് അൾട്രാ വൈഡ്.
  • 6x4.5 മീഡിയം ഫോർമാറ്റ് ക്യാമറയെ സംബന്ധിച്ച് 41 മില്ലീമീറ്ററിൽ കുറവുള്ള ലെൻസ് ആയിരിക്കും അൾട്രാ വൈഡ്.
  • 6x6 6x7 കാമറകളിൽ 56 മില്ലീമീറ്ററിൽ കുറവുള്ളവയാണ് അൾട്രാ വൈഡ്.

സവിശേഷതകൾ

തിരുത്തുക

ഫിഷ്ഐ, റെക്റ്റിലീനിയർ ലെൻസുകൾ

തിരുത്തുക
 
കർവിലീനിയർ (മുകളിൽ) റെക്റ്റിലീനിയർ (താഴെ) ചിത്രങ്ങൾ. കർവിലീനിയർ ചിത്രത്തിൽ ഫിഷ്ഐ ലെൻസുകൾക്കുള്ള ബാരൽ ഡിസ്ടോർഷൻ ഉണ്ടെന്നുള്ളത് ശ്രദ്ധിക്കുക. താഴെയുള്ള ചിത്രം സോഫ്റ്റ്വെയർ ഉപയോഗിച്ച് റെക്റ്റീ ലീനിയർ ആക്കിയതാണ്. ഉയർന്ന നിലവാരമുള്ള വൈഡ് ആംഗിൾ ലെൻസുകൾ ഒപ്റ്റിക്കൽ റെക്റ്റിലീനിയർ തിരുത്തൽ ഉള്ള തരത്തിൽ നിർമ്മിച്ചവയാണ്.

കർവിലീനിയർ ബാരൽ ഡിസ്റ്റോർഷനോടുകൂടിയ ഫിഷ്ഐ ലെൻസുകൾ,  ഡിസ്ടോർഷൻ ഇല്ലാത്ത തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള റെക്റ്റിലീനിയർ ലെൻസുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസുകൾ ഉണ്ട്.

ഫിഷ്ഐ ലെൻസുകളിൽ, കുറഞ്ഞത് ഒരു ദിശയിലെങ്കിലും 180 ഡിഗ്രിക്ക് അടുത്തോ അതിന് മുകളിലോ ഉള്ള വിഷ്വൽ ആംഗിൾ ഉണ്ടാകും. ഉദാഹരണത്തിന്, ഒരു "ഡയഗണൽ ഫിഷ് ഐ" ലെൻസിന് ഫ്രെയിമിന്റെ ഡയഗണലുകൾക്കുള്ളിൽ കുറഞ്ഞത് 180 ഡിഗ്രി വീക്ഷണകോണുണ്ടാകും. അതുപോലെ "സർക്കുലർ ഫിഷ്ഐ" ലെൻസ് ഒരു വൃത്തത്തിന്റെ രൂപത്തിൽ ചിത്രത്തെ പകർത്തുന്നതിന് സഹായിക്കും.

ഫോട്ടോഗ്രാഫിയിലും ഛായാഗ്രഹണത്തിലും,  ദ്വിമാന ബാരൽ ഡിസ്ടോർഷന് പകരം ത്രിമാന പെർസ്പെക്റ്റീവ് ഡിസ്ടോർഷൻ ഉണ്ടാക്കാൻ റെക്റ്റിലീനിയർ അൾട്രാ-വൈഡ് ആംഗിൾ ലെൻസുകൾ ഉപയോഗിക്കാറുണ്ട്. ടെറി ഗില്ലിയാമിന്റെ സിനിമകളിൽ ഇത്തരത്തിലുള്ള ഉപയോഗം പതിവായി കാണാറുണ്ട്.

വലിയ ഡെപ്ത് ഓഫ് ഫീൽഡ് (DOF)

തിരുത്തുക

അൾട്രാ വൈഡ് ആംഗിൾ ലെൻസ് നൽകുന്ന ഡെപ്ത് ഓഫ് ഫീൾഡ് വളരെ മികച്ചതാണ്. അതിനാൽ ലെൻസിന്റെ ഹൈപ്പർഫോക്കൽ ദൂരവുമായി ബന്ധപ്പെട്ട്, മിക്കവാറും എല്ലാ രംഗങ്ങളും ഒരേപോലെ ഫോക്കസിൽ കൊണ്ടുവരാൻ ഫോട്ടോഗ്രാഫർക്ക് കഴിയും.

മികച്ച അപ്പർച്ചർ ക്രമീകരണം

തിരുത്തുക

ചെറിയ ഫോക്കൽ ദൂരം ഉള്ളതിനാൽ, ഇത്തരം ലെൻസുകൾക്ക് ക്യാമറ കുലുക്കം ചിത്രത്തെ ബാധിക്കാത്ത തരത്തിൽ ലോങ്ങ് എക്‌സ്‌പോഷർ ചിത്രങ്ങൾ ചിത്രീകരിക്കാൻ കഴിയും. (ഫോക്കൽ ദൂരം കൂടിയ ലെൻസുകളിൽ ക്യാമറ ഷെയ്ക്ക് സൂം ഫാക്ടർ കൊണ്ട് ഗുണിക്കണം, എന്നാൽ ഹ്രസ്വ ഫോക്കൽ ലെങ്ത് ലെൻസുകളിൽ ഇത് വളരെ കുറവാണ്). ഇതിനർത്ഥം ഫോട്ടോഗ്രാഫർക്ക് വളരെ ചെറിയ അപ്പർച്ചർ ഉപയോഗിച്ചാലും സമതുലിതമായ ചിത്രം നിലനിർത്താമെന്നതാണ്.

അഭികാമ്യമല്ലാത്ത വസ്തുക്കൾ

തിരുത്തുക

ഇത്രയും വലിയ വിഷ്വൽ ആംഗിൾ ഉള്ളതിനാൽ, പ്രകാശ സ്രോതസ്സുകൾ പോലുള്ള അഭികാമ്യമല്ലാത്ത വസ്തുക്കൾ ചിത്രത്തിന് പുറത്ത് വരുന്ന രീതിയിൽ ചിത്രം പകർത്തുന്നത് ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഇത് എല്ലായ്പ്പോഴും ഒരു പ്രശ്‌നമുണ്ടാക്കില്ല, കാരണം സൂര്യൻ പോലും വളരെ ചെറുതായി കാണുന്നതിനാൽ അതിന്റെ സാന്നിധ്യം മൊത്തത്തിലുള്ള ഘടനയെ പ്രതികൂലമായി ബാധിക്കണമെന്നില്ല.

ഫിൽട്ടറുകളുടെ ഉപയോഗം

തിരുത്തുക

അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുമ്പോൾ, ആകാശം പലപ്പോഴും ഫ്രെയിമിന്റെ വളരെ വലിയ ഭാഗമായി വരുന്നതിനാൽ ചിത്രം സമതുലിതമായി കാണുന്നതിന്, വെളിച്ചം കൂടിയ ഭാഗങ്ങൾ ഇരുണ്ടതാക്കേണ്ടതായി വരാം. ഗ്രേഡിയന്റ് ഫിൽട്ടർ ഉപയോഗത്തിലൂടെ ഇത് പരിഹരിക്കാൻ കഴിയും. പോളറൈസിങ് ഫിൽട്ടർ അൾട്രാ-വൈഡ് ആംഗിൾ ലെൻസിൽ ഉപയോഗിക്കുമ്പോൾ പലപ്പോഴും അസമമായ ഫലങ്ങൾ നൽകും.

ഈ പെർസ്പെക്റ്റീവ് ഏറ്റവും കൃത്യമായി വരുന്ന ലെൻസ്, ഏറ്റവും പഴയ ലെൻസ് എന്ന് വിശേഷിപ്പിക്കാവുന്ന പിൻഹോൾ ക്യാമറകളിലെ പിൻഹോളുകൾ ആണ്. പിൻഹോൾ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളിൽ, പ്രകാശത്തിന്റെ റെക്റ്റിലീനിയർ വ്യാപനം കാരണം സാധാരണയായി ഡിസ്ടോർഷൻ ഉണ്ടാകില്ല. ചിത്രങ്ങളുടെ അരിക് (വ്യൂവിംഗ് ആംഗിൾ കൂടുന്നതിനനുസരിച്ച്) വികലമാകാതെ ജ്യാമിതീയമായി പ്രകാശത്തിന്റെ കൈമാറ്റം ഉറപ്പാക്കാൻ സമമിതി ഒപ്റ്റിക്കൽ ഡയഗ്രാമുകൾക്ക് മാത്രമേ കഴിയൂ എന്നാണ് വളരെക്കാലമായി കരുതിയിരുന്നത്. പക്ഷെ, ആധുനിക സാങ്കേതികവിദ്യയും ഒപ്റ്റിക്സിനെക്കുറിച്ചുള്ള ഗ്രാഹ്യവും ഉപയോഗിച്ച്, ഇപ്പോഴത്തെ അൾട്രാ വൈഡ് ആംഗിൾ ലെൻസുകൾക്ക് ഈ ഡിസ്ടോർഷൻ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും.

സവിശേഷതകൾ

തിരുത്തുക
 
ഫോക്കസ് ദൂരം ചിത്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങൾ. 18 മില്ലീമീറ്റർ (അൾട്രാ വൈഡ് ആംഗിൾ), 34 മില്ലീമീറ്റർ (വൈഡ് ആംഗിൾ), 55 മില്ലീമീറ്റർ (നോർമൽ ലെൻസ്) എന്നിങ്ങനെ ഫോക്കൽ ലെങ്ത് മാറുന്നതിന് അനുസരിച്ച് പിറകിലെ വസ്തുവിന്റെ വലുപ്പം, മുന്നിലും പിന്നിലുമുള്ള വസ്തുക്കൾ തമ്മിലുള്ള അകലം, ഫ്രെയിമിലേക്ക് വരുന്ന ആകെ ദൃശ്യത്തിന്റെ പരിധി എന്നിവയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.

ദൈർഘ്യമേറിയ ഫോക്കസ് ദൂരം ഉള്ള ലെൻസുകൾ വസ്തുക്കളെ കൂടുതൽ വലുതാക്കുന്നു, പ്രത്യക്ഷത്തിൽ രണ്ട് വസ്തുക്കൾക്കിടയിലെ ദൂരം കുറയുന്നതായി തോന്നും. അതേപോലെ, ആഴം കുറഞ്ഞ ഫീൽഡ് കാരണം പശ്ചാത്തലം മങ്ങുകയും ചെയ്യും. വൈഡ് ആയ ലെൻസുകൾ കൂടുതൽ ആഴത്തിലുള്ള ഫീൽഡ് നൽകുമ്പോൾ, അതോടൊപ്പം വസ്തുക്കൾ തമ്മിലുള്ള ദൂരവും വർദ്ധിക്കുന്നു.

വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഫലം ക്യാമറ വസ്തുവിനെ സംബന്ധിച്ച് ലംബമായി വന്നില്ലെങ്കിൽ ചിത്രത്തിൽ പ്രകടമാകുന്ന പെർസ്പെക്റ്റീവ് ഡിസ്ടോർഷനാണ്. ഭൂനിരപ്പിൽ നിന്ന് മുകളിലേക്ക് ചൂണ്ടി കെട്ടിടങ്ങളുടെ ഫോട്ടോ എടുത്താൽ അവ കൃത്യ ആകൃതിയിൽ തോന്നാത്തതിന് കാരണം ഇതാണ്.

  1. Mansurov, Nasim (2019-08-17). "What is an Ultra-Wide Angle Lens and How to Use It" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-09.
"https://ml.wikipedia.org/w/index.php?title=അൾട്രാ_വൈഡ്_ആംഗിൾ_ലെൻസ്&oldid=3455073" എന്ന താളിൽനിന്ന് ശേഖരിച്ചത്