ഐക്യ എമിറേറ്റിലെ ദുബായിലുള്ള ഒരു പ്രദേശമാണ് അൽ വർക്ക. ഇംഗ്ലീഷ്: Al Warqa (അറബി: الورقاء, al-wargāʾ), തദ്ദേശീയർ വർഗ എന്നാണ് വിളിക്കുന്നത്. ദുബയ് ക്രീക്കിനു തെക്ക് കിഴക്കായാണ് വർക്കയുടെ സ്ഥാനം. വടക്ക് മിർദിഫും പടിഞ്ഞാറ് നാദ് അൽ ഹമറും തെക്ക് അവീർ, വർസാൻ, ഇൻ്റെർനാഷണൽ സിറ്റി എന്നിവയും കിഴക്കായി കവാനീജ് എന്ന സ്ഥലവും വർക്കക്ക് അതിരുകൾ തീർത്തിരിക്കുന്നു. വളരെ കൊല്ലമായി വികസനം കാര്യമായി ഇല്ലാതിരുന്ന വർക്കയിൽ 8 വർഷം മുൻപ് സർക്കാർ വക കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രത്യേക പാർപ്പിട പദ്ധതിയുടെ ഭാഗമായി തിരക്കുള്ള നഗര പ്രദേശങ്ങളിൽ താമസിച്ചിരുന്ന തദ്ദേശീയരെ ഇവിടേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തു. അതോടെ ഈ പ്രദേശത്തിൻ്റെ വികസനം ത്വരിതഗതിയിലായി. ഇപ്പോൾ 94 ഫ്ലാറ്റ് സമുച്ചയങ്ങളിലായി നിരവധി പ്രവാസികൾ താമസിക്കുന്നു. വാടകയിലുള്ള കുറവും അബുദാബിയിലേക്കുള്ള ദൂരം താരതമ്യേന എളുപ്പമായതും നിമിത്തം ഷാർജയിൽ താമസിച്ചുവരുന്ന പലരും ഇവിടങ്ങളിലേക്ക് താമസം മാറ്റിവരുന്നു. സർക്കാർ 3 പാർക്കുകളും 3 പള്ളികളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ സഫാരി എന്ന പേരിൽ വന്യമൃഗസംരക്ഷണ പാർക്കും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

—— United Arab Emirates community ——
അൽ വർകാ
الوَرقاء

രാജ്യം United Arab Emirates
എമിറേറ്റ് ദുബൈയ്
നഗരം ദുബയ്
Community number 421-424
Community statistics
സ്ഥലം 21.6 km²
ജനസംഖ്യ 5 [1] (2000)
ജനസാന്ദ്രത 0.23/km²
Neighbouring communities വാർസൻ, നാദ് അൽ ഹമ്മർ
അക്ഷാംശരേഖാംശം 25°11′31″N 55°24′29″E / 25.19182°N 55.40817°E / 25.19182; 55.40817
വന്യമൃഗസംരക്ഷണ പാർക്ക്


നിരവധി സ്കൂളുകൾ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂൾ ബസ്സുകളുടെ തിരക്ക് അനുഭവപ്പെടുന്ന ഒരു പ്രദേശമാണിത്. സർക്കാർ വക മാലിന്യ നിർമ്മാർജ്ജന യുണിറ്റും ഇവിടെ സ്ഥിതി ചെയ്യുന്നു

സ്കൂളുകൾ

തിരുത്തുക
 
അവർ ഓൺ ഇംഗ്ലീഷ് സ്കൂൾ
 
ഇൻ്റർനാഷണൽ സ്കൂൾ ഒഫ് ആർട്ട്സ് ആൻഡ് സയൻസ്
 
ദുബൈ അൽ വർക്കയിലെ ക്യൂവൺ മാളിന്റെ ഒരു രാത്രി ദൃശ്യം

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽ_വർക്ക&oldid=4081214" എന്ന താളിൽനിന്ന് ശേഖരിച്ചത്