മെസ്സേജ് മൂവീസിന്റെ ബാനറിൽ സക്കീൻ ടി.വി നിർമിച്ചു മലയാളത്തിൽ ഇറങ്ങിയ ഒരു ഷോർട്ട് ഫിലിമാണ്‌ അൽ മൊയ്തു. അഷ്ക്കർ , റമീസ് എന്നിവർ സംവിധാനം ചെയ്തത്. മാമുക്കോയ, ശശി കലിംഗ, ഷാഫി കൊല്ലം, നിർമൽ പാലാഴി എന്നിവരാണ് ഇതിൽ പ്രധാനമായി അഭിനയിച്ചിരിക്കുന്നത്. സർക്കുലേഷൻ വർധനവിനായി മാധ്യമങ്ങൾ പടച്ചു വിടുന്ന കള്ളക്കഥകളെ ഹാസ്യാത്മകമായി വിമർശിക്കുന്നതാണ് അൽ മൊയ്തുവിന്റെ പ്രമേയം.

അൽ മൊയ്തു (ഷോർട്ട് ഫിലിം)
സംവിധാനംറമീസ് - അഷ്ക്കർ
നിർമ്മാണംസകീൻ
കഥറമീസ്
തിരക്കഥ
  • സംഭാഷണം:
  • നവാസ് ജാനെ , റമീസ്
അഭിനേതാക്കൾ
റിലീസിങ് തീയതി21 ജനുവരി 2014
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം18 മിനിറ്റ്

സംവിധായകൻ കമൽ[1] . ,പി.ടി. കുഞ്ഞുമുഹമ്മദ്[2], ജോയ് മാത്യു[3], സുരാജ് വെഞ്ഞാറമൂട്[4] തുടങ്ങിയവർ ഈ ഷോർട്ട് ഫിലിം മുന്നോട്ട് വെക്കുന്ന സന്ദേശത്തെ പ്രശംസിക്കുകയുണ്ടായി.

2014 ജനുവരി 21നു യൂടൂബിലാണ് അൽ മൊയ്തു റിലീസ് ചെയ്തത്. റിലീസ് ചെയ്തു ഒരാഴ്ചയോടെ ഒരു ലക്ഷം ആളുകളും അൽ മൊയ്തു ഇന്റർനെറ്റിലൂടെ കാണുകയുണ്ടായി.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽ_മൊയ്തു&oldid=3544767" എന്ന താളിൽനിന്ന് ശേഖരിച്ചത്