സൌദി അറേബ്യ യിലെ പ്രധാന ഒരു രാഷ്ട്രീയ,ചരിത്ര ജില്ലയാണ് അൽ-തുരൈഫ് . റിയാദിന്റെ വടക്ക്-പടിഞ്ഞാറ് ദിരിയഹിൽ സ്ഥിതി ചെയ്യുന്നു. സൗദിരാജ കുടുംബത്തിന്റെ ആദ്യ കൊട്ടാരം ഇവിടെയായിരുന്നു. രാജ്യത്തിന്റെ ആദ്യ തലസ്ഥാനവും ഇവിടെയായിരുന്നു (1744 മുതൽ 1818 വരെ).

അൽ തുരൈഫ് ജില്ല
UNESCO World Heritage Site
സഉദ് ഇബ്നു സഉ​​ദ് പാലസ്
Locationസൌദി അറേബ്യ,ദിരിയാഹ്‌
CriteriaCultural: iv, v, vi
Reference1329
Coordinates24°44′00″N 46°34′32″E / 24.73333°N 46.57556°E / 24.73333; 46.57556

ചരിത്രം തിരുത്തുക

പതിനഞ്ചാം നൂറ്റാണ്ടിൽ നജ്ദിയൻ വാസ്തുവിദ്യാ ശൈലി ഉപയോഗിച്ചാണ് അൽ തുരൈഫ് ജില്ല സ്ഥാപിതമായത്; ഈ ചരിത്ര സൈറ്റ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2010 ജൂലൈ 31 ന് ആലേഖനം ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്തെ വിവിധ കൊട്ടാരങ്ങൾ ഒയാസ്,നജ്ദി വാസ്തുവിദ്യയും അലങ്കാര ശൈലിയും ഉപയോഗിച്ചു എന്നത് ജില്ലയെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തുന്നതിനുള്ള യുനെസ്കോ മാനദണ്ഡങ്ങളിലൊന്നാണ്. മാത്രമല്ല അറേബ്യൻ ഉപദ്വീപിൽ ഏകീകൃത ശക്തിയുള്ള ആദ്യത്തെ ചരിത്ര കേന്ദ്രമായിരുന്നു അൽ-തുരൈഫ് ജില്ല . പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെന്നപോലെ, മധ്യ അറേബ്യൻ ഉപദ്വീപിലെ മനുഷ്യവാസത്തിന്റെ ഒരു പ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്വതന്ത്ര അറബ് രാജ്യത്തിന്റെ തലസ്ഥാനമായി അൽ-ദിരിയ മാറി.

ചരിത്രപരമായ കൊട്ടാരങ്ങളും സ്മാരകങ്ങളും തിരുത്തുക

അൽ തുരൈഫ് ജില്ലയിൽ ചരിത്രപരമായ ചില കൊട്ടാരങ്ങളും സ്മാരകങ്ങളും ഉൾപ്പെടുന്നു:

  • സാൽവ കൊട്ടാരം
  • സൗദ് ബിൻ സൗദ് പാലസ്
  • ഗസ്റ്റ് ഹൗസും അൽ തുരൈഫ് ബാത്ത് ഹൗസും
  • ഇമാം മുഹമ്മദ് ബിൻ സൗദ് മോസ്ക്

അൽ-തുരൈഫ് റിസ്റ്റോറേഷൻ പ്രോഗ്രാം തിരുത്തുക

ജില്ലയുടെ പുരാവസ്തു സ്ഥലങ്ങൾ രേഖപ്പെടുത്താനും ഓപ്പൺ മ്യൂസിയമാക്കി മാറ്റാനും ലക്ഷ്യമിട്ട് 2018 ഡിസംബറിൽ സൗദി അറേബ്യ അൽ തുരൈഫ് ചരിത്ര ജില്ലയ്ക്കായി ഒരു റിസ്റ്റോറേഷൻ പ്രോഗ്രാം ആരംഭിച്ചു. പദ്ധതി സൌദി ടൂറിസം പദ്ധതിയുടെ ഭാഗമായി വരുന്നു.

"https://ml.wikipedia.org/w/index.php?title=അൽ_തുരൈഫ്&oldid=3307795" എന്ന താളിൽനിന്ന് ശേഖരിച്ചത്